അയ്യപ്പ മഹാസത്രം: പന്തലിന് കാൽനാട്ടി

Tuesday 29 November 2022 12:25 AM IST

റാന്നി: അഖില ഭാരത അയ്യപ്പ മഹാ സത്രത്തിനുള്ള വേദിയുടെ കാൽ നാട്ടു കർമം സത്രം രക്ഷാധികാരിയായ പന്തളം കൊട്ടാര നിർവാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ നിർവഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സ്വാമി പവനപുത്ര ദാസ് ആചാര്യ സ്ഥാനം വഹിച്ചു.

റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ്, മെമ്പർമാരായ മിനി ഷാജി, വിനോദ് പുതുശേരിമല, സന്ധ്യാദേവി, പ്രസന്ന ഗോപിനാഥൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ്, മുൻ പഞ്ചായത്തു മെമ്പർ അനോജ് കുമാർ, റിങ്കു ചെറിയാൻ, സംഘാടക സമിതി ജനറൽ കൺവീനർ എസ്.അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, സാബു പി, ഷിബുലാൽ കുളത്തൂർ മുഴി, രാധാകൃഷ്ണൻ പെരുമ്പട്ടി, മോഹന ചന്ദ്രൻ കാട്ടൂർ, പ്രസാദ് മൂക്കന്നൂർ, മനോജ് കോഴഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.വൈക്കം മണികണ്ഠനാൽത്തറക്കു സമീപമുള്ള തിരുവാഭരണ പാതയിലാണ് സത്രവേദി നിർമ്മിക്കുന്നത്.

Advertisement
Advertisement