'ഇവർ സൃഷ്ടിക്കുന്ന തലമുറ ഭാവിയിൽ അവരുടെ അമ്മയ്ക്കും പെങ്ങൾക്കും ഗർഭം ഉണ്ടാക്കികൊടുക്കുന്നരാകും'; വിമർശകർക്കെതിരെ സംവിധായകൻ അഖിൽ മാരാർ 

Tuesday 29 November 2022 10:33 AM IST

കടുവ സിനിമയുടെ വിജയാഘോഷ വേളയിൽ പ്യഥ്വിരാജ് ഷാജി കൈലാസിന്റെ കാലിൽ തൊട്ട് നമസ്കരിച്ചതിനെ വിമർശിക്കുന്നവർ കുടുംബ ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്തവരാണെന്ന് സംവിധായകൻ അഖിൽ മാരാർ. മനുഷ്യനെ മൃഗമാക്കി മാറ്റണമെന്നതാണ് ഇവരുടെ ലക്ഷ്യമെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. അച്ഛൻ, അമ്മ, ഗുരുക്കന്മാർ, കർഷകർ, സുഹൃത്തുക്കൾ തുടങ്ങിയവരെ ബഹുമാനിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമെന്നും ഇതൊന്നുമല്ല പുരോഗമനമാണ് നമുക്ക് വേണ്ടതെന്നും പ്രചരിപ്പിക്കുന്നവർ ഇതിനെ പരമ പുച്ഛത്തോടെയാണ് നോക്കിക്കാണുന്നത്. ഈ വിമർശകർ സൃഷ്ടിക്കുന്ന തലമുറ ഭാവിയിൽ അവരുടെ അമ്മയ്ക്കും പെങ്ങൾക്കും ഗർഭം ഉണ്ടാക്കിക്കൊടുക്കുന്നവർ ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നും അഖിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നമുക്ക് മുന്നേ സഞ്ചരിച്ചവർ...

നമുക്ക് സഞ്ചരിക്കാൻ വഴി വെട്ടി തന്നവർ..

ജന്മത്തിന് കാരണമായ അച്ഛൻ..

ജന്മം തന്ന അമ്മ..

അറിവിൻ്റെ ആദ്യാക്ഷരം നുകർന്ന ഗുരുക്കന്മാർ..

നമുക്ക് വേണ്ടി മണ്ണിൽ പണിയെടുക്കുന്ന കർഷകർ..

നമ്മെ നേർ വഴിക്ക് നയിക്കുന്ന സുഹൃത്തുക്കൾ..

ഗുരു കാരണവന്മാർ ..

ഇവരെയൊക്കെ ബഹുമാനിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമെന്നും

അതൊന്നുമല്ല പുരോഗമനം ആണ് നമുക്ക് വേണ്ടതെന്ന് പ്രചരിപ്പിക്കുന്ന നുണയിടങ്ങളും..കവിത മോഷ്ടാക്കളും..ജനാധിപത്യ അരുണന്മാരും.. സർവോപരി മലയാള കഞ്ചാവ് സിനിമ മാഫിയകളും ..പൃഥ്വി രാജ് ഷാജി കൈലാസ് സാറിൻ്റെ കാലിൽ തൊട്ട് നമസ്കരിച്ചതിനെ പരമ പുചഛത്തോടെ ആണ് നോക്കി കാണുന്നത് ...

ഈ മുകളിൽ പറഞ്ഞ കൂട്ടങ്ങൾ സൃഷ്ടിക്കുന്ന തലമുറ ഭാവിയിൽ അവരുടെ അമ്മയ്ക്കും പെങ്ങൾക്കും ഗർഭം ഉണ്ടാക്കി കൊടുക്കുന്നവർ ആകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട...

ഇവരെ സംബന്ധിച്ച് അമ്മ,അച്ഛൻ കുടുംബം എന്നതൊക്കെ തൂതെറിയപെടെണ്ട ഒന്നാണ്..

കുടുംബം എന്നത് വേസ്റ്റ്ണ്..

മനുഷ്യന് സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന ഒരു ജീവി ആയി മാറണം..

മനുഷ്യനേ മൃഗമായി മാറ്റണം എന്നതാണ്

ഇവരുടെ ആത്യന്തികമായ ലക്ഷ്യം...

കുരു പൊട്ടുന്നവർക്ക് കാര്യമായി തന്നെ പൊട്ടട്ടേ...