വിഴിഞ്ഞത്ത് പ്രത്യേക പൊലീസ് സംഘം; ഡി ഐ ജി നിശാന്തിനിയെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു

Tuesday 29 November 2022 11:57 AM IST

തിരുവനന്തപുരം: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. സ്‌പെഷ്യൽ പൊലീസ് ഓഫീസറായി ഡി ഐ ജി ആർ നിശാന്തിനിയെ നിയമിച്ചു. സംഘർഷം നിയന്ത്രിക്കലും കേസുകളുടെ മേൽനോട്ടവുമാണ് അഞ്ച് എസ് പിമാരടക്കമുള്ള സംഘത്തിന്റെ ചുമതല.

ഡിസിപി അജിത്കുമാർ, ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനൻ എന്നിവരും സംഘത്തിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അതേസമയം, വിഴിഞ്ഞം സംഘർഷത്തിനിടെ കെ എസ് ഇ ബി, കെ എസ് ആർ ടി സി ജീവനക്കാരെ മർദിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്‌ച വൈകിട്ട് നടന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അക്രമത്തിൽ ഫോ​ർ​ട്ട് ​അ​സി.​ ക​മ്മി​ഷ​ണ​ർ​ ​ഷാ​ജി,​ ​വി​ഴി​ഞ്ഞം​ ​സി.​ഐ​ ​പ്ര​ജീ​ഷ് ​ശ​ശി​, ​​ ​ര​ണ്ട് ​വ​നി​ത​ക​ള​ട​ക്കം​ 35​ ​പൊ​ലീ​സു​കാർക്ക് ക്രൂരമായി മർദനമേറ്റിരുന്നു.