യു.എ.ഇ ലോക സ്വർണവിപണിയാകും: ഗോൾഡ് കൺവെൻഷൻ
Wednesday 30 November 2022 3:29 AM IST
കൊച്ചി: യു.എ.ഇ ലോകത്തെ വലിയ സ്വർണവിപണിയാകുമെന്ന് ഐ.ബി.എം.സി ദുബായിൽ സംഘടിപ്പിച്ച ഗോൾഡ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. എണ്ണയിതര വാണിജ്യകുതിപ്പിന്റെ ഭാഗമായ പരിഷ്‌കാരങ്ങൾ വഴി സ്വർണവ്യവസായത്തിന് യു.എ.ഇ പിന്തുണ നൽകുമെന്ന് ഇന്റർനാഷണൽ ചേംബർ ഒഫ് കൊമേഴ്‌സ് (ഐ.സി.സി.യു.എ.ഇ) ചെയർമാനും യു.എ.ഇ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഫെഡറേഷൻ സെക്രട്ടറി ജനറലുമായ ഹുമൈദ് ബിൻ സാലം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. 100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതായി ഐ.ബി.എം.സി ഫിനാൻഷ്യൽ പ്രൊഫഷൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.കെ.സജിത്കുമാർ പറഞ്ഞു. യു.എ.ഇ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ഇന്റർനാഷണൽ ചേംബർ ഒഫ് കൊമേഴ്‌സുമായി ചേർന്നാണ് ഐ.ബി.എം.സി കൺവെൻഷൻ സംഘടിപ്പിച്ചത്.