പെരുനാട്ടിൽ ശബരിമല തീർത്ഥാടകരുടെ കാർ താഴ്‌ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് സാരമായ പരിക്ക്
Tuesday 29 November 2022 11:41 PM IST
റാന്നി: പെരുനാട് മുറികൈയ്യൻ മുക്കിനു സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങിവരികയായിരുന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് പറയുന്നു. ഡ്രൈവർക്ക് സാരമായ പരുക്കുണ്ട്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധന്റെ നേതൃത്വത്തിൽ പെരുനാട്, വടശേരിക്കര പൊലീസ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.