കേരള സാംബവ സഭ ഭാരവാഹികൾ

Wednesday 30 November 2022 12:22 AM IST

തിരുവനന്തപുരം: സാമൂഹിക പരിഷ്‌കരണ പ്രവർത്തനത്തിൽ അധഃസ്ഥിത ജനവിഭാഗങ്ങൾക്കായി 52 ഏകാദ്ധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ച കാവാരികുളം കണ്ഠൻകുമാരന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് കേരള സാംബവ സഭ സംസ്ഥാന പ്രസിഡന്റ് എ.സി.ബിനുകുമാർ പറഞ്ഞു. അധഃസ്ഥിത ജനവിഭാഗങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥത കൈവശം വയ്ക്കാൻ അവകാശം ഇല്ലാതിരുന്ന കാലത്ത് ഭൂമി വേണമെന്ന ആവശ്യം ശ്രീമൂലം പ്രജാസഭയിൽ ആദ്യമായി ഉയർത്തിയത് കാവാരികുളം കണ്ഠൻ കുമാരനായിരുന്നുവെന്ന് സഭയുടെ സംസ്ഥാന സമ്മേളനം അറിയിച്ചു. ഭാരവാഹികളായി എ.സി.ബിനുകുമാർ (പ്രസിഡന്റ്),​ ഉണ്ണിക്കുഞ്ഞ് മത്തായി, സുഭാഷ് പുളിക്കൽ (വൈസ് പ്രസിഡന്റുമാർ)​,​ സുരേഷ് മഠത്തിൽ (ജനറൽ സെക്രട്ടറി), തിരുപുറം സുരേഷ്, പ്രശാന്ത് മെഡിക്കൽ കോളേജ് (സെക്രട്ടറിമാർ), കല്ലിയൂർ സ്റ്റീഫൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement