പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു; ഗേറ്റിലുണ്ടായിരുന്നത് ഹൃദയസ്‌പർശിയായ കുറിപ്പ്; ഈ നാട് ഇങ്ങനെയാണെന്ന് വി കെ പ്രശാന്ത് എം എൽ എ

Wednesday 30 November 2022 10:12 AM IST

ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഡി വൈ എഫ് ഐ പൊതിച്ചോർ വിതരണം ചെയ്യാറുണ്ട്. ഹൃദയപൂർവം എന്നാണ് പദ്ധതിയുടെ പേര്. വർഷം തോറും ലക്ഷക്കണക്കിനാളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേക്ക് പൊതിച്ചോറ് ശേഖരിക്കാൻ പോയപ്പോൾ കണ്ട ഒരു കത്ത് ശ്യാമ വി എസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. "പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ് "എന്നാണ് കത്തിൽ പറയുന്നത്. ഈ പോസ്റ്റ് ഷെയർ ചെയ്‌തിരിക്കുകയാണ് വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ന് ഹൃദയപൂർവ്വം മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതണം ചെയ്യേണ്ടത് ഡി വൈ എഫ് ഐ ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കൾ മടത്തുവിള പ്രദേശത്ത് പൊതിച്ചോർ ശേഖരിക്കാൻ പോയപ്പോൾ പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റിൽ ഒരു കുറിപ്പ് ഹൃദയസ്‌പർശിയായ ഒരു കുറിപ്പായിരുന്നു അത്.


"പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ് "

ഈ നാട് ഇങ്ങനെയാണ് ആശുപത്രിയിൽ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങൾ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാൻ ഹൃദയപൂർവ്വം ഭക്ഷണ പൊതികൾ നൽകുന്ന നാടാണ്...
ഹൃദയാഭിവാദ്യങ്ങൾ