മന്നം ജയന്തി: ജനശതാബ്ദിക്ക് ചങ്ങനാശേരിയിൽ സ്റ്റോപ്പ്
Thursday 01 December 2022 2:48 AM IST
തിരുവനന്തപുരം: മന്നം ജയന്തിയാഘോഷം പരിഗണിച്ച് ജനുവരി ഒന്നു മുതൽ മൂന്ന് വരെ കോട്ടയം വഴിയുള്ള കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയുടെ ഇരുഭാഗത്തേക്കുള്ള സർവീസുകൾക്ക് ചങ്ങനാശേരിയിൽ ഒരുമിനിറ്റ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ജനുവരി രണ്ടിനാണ് മന്നം ജയന്തി.