നിലയ്ക്കലിൽ സൗജന്യയാത്ര വിശദീകരണം തേടി
Thursday 01 December 2022 2:57 AM IST
കൊച്ചി: സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന അയ്യപ്പ ഭക്തർക്ക് നിലയ്ക്കൽ - പമ്പ റൂട്ടിൽ സൗജന്യ യാത്രാ സൗകര്യം നൽകാമെന്നു വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനാണ് ഹൈക്കോടതിയെ സമീപിച്ചത്.