റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഫ്ളാഗ് ഒാഫ് ചെയ്തു

Thursday 01 December 2022 1:00 AM IST

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിനുള്ള റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് വാഹനങ്ങളുടെ ഫ്ളാഗ്ഒഫ് മന്ത്രിമാരായ വീണാ ജോർജും കെ.രാധാകൃഷ്ണനും ചേർന്ന് നിർവഹിച്ചു. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4*4 റെസ്‌ക്യൂ വാൻ, ഐ.സി.യു ആംബുലൻസ് എന്നിവയാണ് ആരോഗ്യ വകുപ്പ് സജ്ജമാക്കിയിരിക്കുന്നത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിലാണ് യൂണിറ്റ് പ്രവർത്തനങ്ങൾ. മൂന്ന് വാഹനങ്ങളിലും ഓക്സിജൻ ഉൾപ്പെടെയുള്ള സംവിധാനം ലഭ്യമാണ്. ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ അരുണാചലം, കൺസൽട്ടന്റ് ഗിരീഷ്.ജി.നായർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement