എസ്.എസ്. വാരിയർ അന്തരിച്ചു

Thursday 01 December 2022 12:14 AM IST

തിരുവനന്തപുരം: വിദ്യാഭ്യാസ വിചക്ഷണൻ ബി.എസ്. വാരിയരുടെ മകൻ എസ്.എസ്. വാരിയർ (50) അന്തരിച്ചു. ഇന്നലെ രാവിലെ 8.30നാണ് കിഴക്കേകോട്ട നന്ദിനി ഗാർഡൻസിലെ വീട്ടിൽ (എച്ച് 131)​ മൃതദേഹം കണ്ടെത്തിയത്. വെള്ളയമ്പലം റിയ ട്രാവൽ ആൻഡ് ടൂർസിൽ സീനിയർ ട്രാവൽ കൺസൾട്ടന്റായിരുന്നു. മകളുടെ വീട്ടിൽ പോയിരുന്ന ഭാര്യ അദ്ദേഹത്തിന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നപ്പോൾ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ ബന്ധപ്പെട്ടതിനെ തുടർന്ന് അവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ സോഫയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: എസ്. മാധുരി, ഭാര്യ: ഡി. കവിത (അഡ്വക്കേറ്റ്), മകൾ: ഗൗരി. സംസ്കാരം ഇന്ന് രാവിലെ 11.30 തൈക്കാട് ശാന്തികവാടത്തിൽ.