കോളിൻ കൂറ്റിയൂർ കോഴിക്കോട്ടും

Thursday 01 December 2022 12:46 AM IST

കോഴിക്കോട്: ലോകോത്തര ലൈഫ് സ്‌റ്റൈൽ ബ്രാൻഡായ കോളിൻ കൂറ്റിയൂർ കോഴിക്കോട്ടും.

പുതിയ കാലത്തെ വെല്ലുവിളികളെ തികഞ്ഞ ആത്മവിശ്വാസത്തോടെ മുൻപോട്ടേക്ക് കുതിക്കുന്ന പുതുതലമുറയെ ഉൾക്കൊണ്ടാണ് കോളിൻ കൂറ്റിയൂർ അവതരിപ്പിക്കുന്നതെന്ന് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുണനിലവാരം, സ്‌റ്റൈൽ, കംഫർട്ട്, നൂതന സാങ്കേതികത തുടങ്ങിയവയിൽ ആഗോളതലത്തിലുള്ള മാനദണ്ഡങ്ങളാണ് ബ്രാൻഡ് സ്വീകരിച്ചിരിക്കുന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ലോകനിലവാരത്തിലുള്ള ഇന്നർവെയർ കളക്ഷനുകളാണ് ആദ്യഘട്ടത്തിൽ കോളിൻ കൂറ്റിയൂർ പുറത്തിറക്കുന്നത്. ബ്രേസിയർ, പാന്റീസ്, സ്ലിപ്‌സ് എന്നീ വിഭാഗങ്ങളിൽ സ്ത്രീകൾക്കും ബ്രീഫ്‌സ്, ട്രങ്ക്‌സ്, വെസ്റ്റ്‌സ് എന്നീ വിഭാഗങ്ങളിൽ പുരുഷൻമാർക്കുമുള്ള പ്രൊഡക്ടുകളാണ് ഉള്ളതെന്ന് എം.ഡി ലിനു.കെ.വി പറഞ്ഞു.

Advertisement
Advertisement