അഗ്നിവീർ: എഴുത്തുപരീക്ഷ ജനുവരി 15ന്
Thursday 01 December 2022 12:53 AM IST
തിരുവനന്തപുരം: കൊല്ലത്ത് നടത്തിയ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയിൽ 1195പേർ വിജയിച്ചതായി തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് അറിയിച്ചു. ഇവർക്ക് ജനുവരി 15ന് എഴുത്തുപരീക്ഷ നടത്തും. കൂടാതെ 684 ഉദ്യോഗാർത്ഥികളെ വൈദ്യപുനഃപരിശോധനയ്ക്കായി വിധേയരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. 14805ഉദ്യോഗാർത്ഥികൾ അഗ്നിവീർവിഭാഗത്തിലും,6981പേർ സോൾജിയർടെക്നിക്കൽ വിഭാഗത്തിലും,29പേർ മതാദ്ധ്യപകർ വിഭാഗത്തിലും പങ്കെടുത്തു.സോൾജിയർടെക്നിക്കൽ,മതാദ്ധ്യപകർ വിഭാഗങ്ങൾക്ക് ഫെബ്രുവരി 26നാണ് എഴുത്തുപരീക്ഷ.എഴുത്തുപരീക്ഷയ്ക്ക് ശേഷം മെറിറ്റ് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സൈന്യത്തിന്റെ നിയുക്തപരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും.