ടിവി മുതൽ സ്മാർട്ട് വാച്ച് വരെ നൂറുകണക്കിന് സാധനങ്ങൾ പകുതി വിലയ്ക്ക് ; വൻ ഓഫറുകളുമായി ലുലു മാളിൽ 'സൂപ്പർ ഫ്രൈഡേ'

Thursday 01 December 2022 11:39 AM IST

ടിവി, മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് തുടങ്ങി നിങ്ങൾ വാങ്ങാൻ ആഗ്രഹിച്ചിരുന്ന എല്ലാ ഇലക്ട്രോണിക്സ് സാധനങ്ങളും പകുതി വിലയ്ക്ക് ലഭിക്കും. അതിനായി തിരുവനന്തപുരം ലുലു മാളിലേയ്ക്ക് പോയാൽ മതി. ഇലക്ട്രോണിക്സ് സാധനങ്ങൾക്ക് മാത്രമല്ല നിരവധി ബ്യൂട്ടി പ്രോഡക്ടുകളും 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുന്നതാണ്. സൂപ്പർ ഫ്രൈഡേയുടെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് ഇത്രയും വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകുക. ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ മാത്രമാണ് ലുലു ഈ ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.

57,990 രൂപയുടെ ഇംപക്സ് ഗൂഗിൾ എൽഇഡി ടിവി 24,900 രൂപയ്ക്കാണ് ലഭിക്കുക. കൂടാതെ സാംസംഗ്, സോണി, പാനസോണിക് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ടിവികൾക്കും ഓഫറുകൾ ലഭ്യമാണ്. വൺ പ്ലസ്, ആപ്പിൾ, വിവോ, ഒപ്പോ,എംഐ, മോട്ടോറോള തുടങ്ങിയ ബ്രാൻഡുകളുടെ ഫോണും നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത വിലക്കുറവിൽ സ്വന്തമാക്കാം. ഫയർ ബോൾട്ടിന്റെ 9,999 രൂപ വിലവരുന്ന സ്മാർട്ട് വാച്ച് വെറും 2,499 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ്.

കൂടാതെ ഡിസംബർ ഒന്ന് മുതൽ പതിനൊന്ന് വരെ നടക്കുന്ന ബ്യൂട്ടി ഫെസ്റ്റിന്റെ ഭാഗമായി സോപ്പ്, ബോഡി വാഷ്, മോയിസ്ച‌റൈസർ തുടങ്ങിയ സാധനങ്ങൾക്കും 50 ശതമാനം ഓഫറുകൾ ലഭ്യമാണ്.500 രൂപയോളം വില വരുന്ന പ്ലം കാജൽ വെറും 247 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഫേസ്‌വാഷ്, ഹെയർ സിറം, ബോഡി ലോഷൻ, ഫേസ് മാസ്കുകൾ, പെർഫ്യൂമുകൾ തുടങ്ങിയവയ്ക്കും ഈ ഓഫറുകൾ ലഭ്യമാണ്.