എന്റെ ലൈഫിൽ നടന്ന സംഭവങ്ങൾ ആ സിനിമയിലുണ്ട്, വികാരാധീനനായി ബാല; പുള്ളി ആ പടം ഇടയ്ക്കിടെ കണ്ട് കരയുമെന്ന് എലിസബത്ത്‌

Thursday 01 December 2022 11:54 AM IST

നടൻ ബാലയും ഭാര്യ എലിസബത്തും വേർപിരിയുകയാണെന്ന രീതിയിലുള്ള ഗോസിപ്പുകളൊക്കെ നേരത്തെ വന്നിരുന്നു. അതൊക്കെ വ്യാജ വാർത്തകളാണെന്ന് താരം വ്യക്തമാക്കുകയും ചെയ്‌തിരുന്നു. കൗമുദി മൂവീസിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാനെത്തിയിരിക്കുകയാണ് ദമ്പതികളിപ്പോൾ.

ബാലയുടെ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടം "പുതിയ മുഖ"ത്തിലെ കഥാപാത്രമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എലിസബത്ത്. ' എനിക്ക് പുള്ളിയോട് ദേഷ്യം വരുമ്പോൾ പുതിയ മുഖത്തിലെ ആ പാട്ട് എടുത്ത് കാണും, അപ്പോൾ കുറച്ച് സ്‌നേഹമൊക്കെ വരും.'- എലിസബത്ത് പറഞ്ഞു.


എലിസബത്തിന്റെയുള്ളിൽ ഒരു സി ബി ഐ ഓഫീസറുണ്ടെന്ന് ബാല പറയുന്നു. 'ഏത് ഹീറോയിൻ വിളിച്ചാലും, ഏത് പെൺകുട്ടി വിളിച്ചാലും, ആരുവിളിച്ചാലും അപ്പോൾ അന്വേഷണം തുടങ്ങും. താങ്ങാൻ പറ്റണില്ലമ്മാ.'- ബാല പറഞ്ഞു. പുള്ളി അതിനപ്പുറമാണെന്നായിരുന്നു എലിസബത്തിന്റെ പ്രതികരണം.


തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'വിശ്വാസം' ആണെന്ന് ബാല പറയുന്നു. 'കാരണം എന്റെ ലൈഫിലുള്ള സീനുകൾ അതിലുണ്ട്. പാപ്പു... മകളെയോർത്തൊരു അച്ഛൻ...എന്റെ ലൈഫിൽ നടന്ന സംഭവങ്ങൾ... സ്വന്തം അച്ഛനെ അങ്കിൾ എന്ന് വിളിക്കുന്നു. ആ സിനിമയിലെ കുറേ കാര്യങ്ങൾ എന്റെ ലൈഫിൽ നടന്നതാണ്.'- ബാല വികാരാധീനനായി പറഞ്ഞു. പുള്ളി ആ സിനിമ ഇടയ്ക്കിടെ ഇട്ട് കരയുമെന്ന് എലിസബത്ത് പറഞ്ഞു.