കെ.എഫ്.സി വായ്പാ ആസ്തി ₹10,000 കോടിയാക്കും
Friday 02 December 2022 3:52 AM IST
തിരുവനന്തപുരം: രണ്ട് വർഷത്തിനകം കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ ആസ്തി 10,000 കോടി രൂപയായി ഉയർത്തുമെന്ന് സി.എം.ഡി സഞ്ജയ് കൗൾ പറഞ്ഞു. കെ.എഫ്.സിയുടെ 70-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയിലൂന്നിയായിരിക്കും ലക്ഷ്യം കൈവരിക്കുക. സമയബന്ധിത ഉപഭോക്തൃസേവനം ഉറപ്പാക്കാൻ കൂടുതൽ ബ്രാഞ്ച് ഓഫീസുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.