എല്ലാ ജില്ലകളിലും കായിക അക്കാഡമികൾ ആരംഭിക്കും: മന്ത്രി

Friday 02 December 2022 1:26 AM IST

തിരുവനന്തപുരം: മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ എല്ലാ ജില്ലകളിലും കായിക അക്കാഡമികൾ ആരംഭിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ഇതിന് മുന്നോടിയായി ഈ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള ശില്പശാല കാര്യവട്ടം എൽ.എൻ.സി.പിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച കായിക ഉപകരണങ്ങൾ,സ്വിമ്മിംഗ് പൂൾ,ജിമ്മുകൾ,ഭക്ഷണക്രമങ്ങൾ,മരുന്നുകൾ,താമസ സൗകര്യം എന്നിവ ഒരുക്കും.1400 കോടിയോളം രൂപ കായിക രംഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ ബഡ്ജറ്റ്,കിഫ്ബി വിഹിതമായി വകയിരുത്തിയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ കായിക വിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്തിയതിന്റെ ഭാഗമായുള്ള പുസ്തകങ്ങൾ അടുത്ത അദ്ധ്യനവർഷം മുതൽ സ്‌കൂളുകളിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സികുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഒ.കെ. ബിനീഷ്,ടി.പി. ദാസൻ,എസ്.രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement