ജോലി എലി പിടിത്തം; 120,000 മുതൽ 170,000 ഡോളർ വരെ ശമ്പളം, താൽപര്യമുണ്ടോ?

Friday 02 December 2022 2:42 PM IST

എലിയെ പിടിക്കാൻ നിങ്ങൾക്ക് അറിയാമോ? ഇതാ ന്യൂയോർക്കിലെ ജനങ്ങൾക്ക് മുന്നിൽ ഒരു പുതിയ ജോലി പരിചയപ്പെടുത്തിരിക്കുകയാണ് അവിടുത്തെ മേയർ. എലിയെ പിടിക്കണമെന്നാതാണ് ജോലി. മേയർ എറിക് ആഡംസാണ് ഈ പുതിയ ജോലി പരിചയപ്പെടുത്തിയത്.

ന്യൂയോർക്ക് നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന എലി ശല്യം കുറയ്ക്കാനാണിത്. ഇതിന്റെ ഔദ്യോഗിക ജോലിയുടെ പേര് 'ഡയറക്ടർ ഒഫ് റോഡന്റ് മിറ്റിഗേഷൻ' എന്നതാണ്. 120,000 മുതൽ 170,000 യു എസ് ഡോളർ വരെയാണ് ശമ്പളം. നഗത്തിലെ ജനങ്ങൾ ഈ പദ്ധതിക്കായി തയ്യാറാകണമെന്നും മേയർ പറഞ്ഞു. അടുത്തിടെ നഗരത്തിലെ പാർക്കുകളിലും നടപ്പാതകളിലും മറ്റ് സ്ഥലങ്ങളിലും എലികളുടെ വൻ വ‌ർദ്ധന ഉണ്ടായതിനെ തുടർന്നാണ് ഇങ്ങനെ ഒരു നടപടി. എലികളുടെ എണ്ണം കുറച്ച് ശുചിത്വം വർദ്ധിപ്പിക്കുക, പകർച്ചവ്യാധികൾ തടയുക എന്നിവയാണ് ലക്ഷ്യം. എലികളെ പിടിക്കാൻ ഉള്ള ഉപകരണങ്ങളും മറ്റ് സഹായവും ഗവൺമെന്റ് നൽകുമെന്നും മേയർ അറിയിച്ചു.

ന്യൂയോർക്കിൽ വർഷങ്ങളായി നേതാക്കൾ എലികളുടെ എണ്ണം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബ്രാക്ലിൻ ബറോ പ്രസിഡന്റായിരുന്നപ്പോൾ എലികളെ നശിപ്പിക്കാനായി വിഷ സൂപ്പുകൾ നിറച്ച ബക്കറ്റുകൾ നഗരത്തിൽ സ്ഥാപിച്ചിരുന്നു.

Advertisement
Advertisement