ശബരിമല മേൽശാന്തി നിയമനം; മലയാളി ബ്രാഹ്മണരായിരിക്കണം അപേക്ഷകർ എന്ന വ്യവസ്ഥയ്ക്കെതിരായ ഹർജിയിൽ നാളെ വാദം കേൾക്കും
Friday 02 December 2022 4:59 PM IST
പത്തനംതിട്ട: ശബരിമല- മാളികപ്പുറം ക്ഷേത്രങ്ങളിലേയ്ക്കുള്ള മേൽശാന്തിമാരുടെ നിയമനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ നാളെ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങുന്ന രണ്ടംഗ ദേവസ്വം ബെഞ്ചാണ് കേസിൽ വാദംകേൾക്കുന്നത്.
കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണർക്ക് മാത്രമേ ശബരിമല- മാളികപ്പുറം മേൽശാന്തി നിയമനത്തിന് അപേക്ഷിക്കാനാകൂ എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികളാണ് നാളെ പരിഗണിക്കുന്നത്.