ഏകീകൃത തദ്ദേശ വകുപ്പ് : ആശങ്കകൾ പരിഹരിക്കും

Saturday 03 December 2022 12:02 AM IST

തിരുവനന്തപുരം : ഏകീകൃത തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും, ആവശ്യമായ ഘട്ടങ്ങളിൽ ചട്ടത്തിലും നിയമത്തിലും ഉത്തരവുകളിലും ഭേദഗതി വരുത്തുമെന്നും ജീവനക്കാരുടെ

സംഘടനാ പ്രതിനിധികളുമായി കൊച്ചിയിൽ നടത്തിയ ചർച്ചയിൽ മന്ത്രി എം.ബി.രാജേഷ് ഉറപ്പ് നൽകി.

പൊതു സർവീസിലെ എൻജിനിയറിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക വിഭാഗങ്ങളുടെ സാങ്കേതികവും തൊഴിൽപരവുമായ ചുമതല ആ വിഭാഗത്തിൽ നിലനിറുത്തും. നേരിട്ടുള്ള നിയമനം ഉൾപ്പെടെ നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ എല്ലാ ആനൂകൂല്യങ്ങളും സ്ഥാനക്കയറ്റവും സംരക്ഷിക്കുന്ന രീതിയിലാണ് ചട്ടം രൂപീകരിച്ചത്. ഏകീകരണത്തിന് ജീവനക്കാർ പൂർണ പിന്തുണ അറിയിച്ചതായി മന്ത്രി അറിയിച്ചു. പൊതു സംഘടനകളും, കാറ്റഗറി വിഭാഗങ്ങളുമടക്കം 43 സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.