സമ്മാനങ്ങൾ വാരിക്കൂട്ടി ശിവപ്രിയ

Friday 02 December 2022 11:18 PM IST

തിരുവല്ല: മത്സരിച്ച ഇനങ്ങളിലെല്ലാം സമ്മാനങ്ങൾ വാരിക്കൂട്ടി ശിവപ്രിയ താരമായി. വള്ളംകുളം നാഷണൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശിവപ്രിയ മലയാളം അക്ഷരശ്ലോകം, പദ്യപാരായണം, ശാസ്ത്രീയ സംഗീതം, പാഠകം എന്നിവയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാമതെത്തി. സംസ്കൃത സംഘഗാനം, വന്ദേമാതരം എന്നിവയിലും പങ്കെടുത്ത് വിജയംനേടി. സംസ്കൃതം അക്ഷരശ്ലോകത്തിന് രണ്ടാംസ്ഥാനവും പദ്യപാരായണത്തിന് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഒ.എൻ.വി.കുറുപ്പിന്റെ സ്മരണാർത്ഥം സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പദ്യപാരായണത്തിലും ഈ കലാകാരിക്കാണ് ഒന്നാംസ്ഥാനം. വള്ളംകുളം കാട്ടോടിൽ കെ.എസ്. ഗോപകുമാറിന്റെയും അഡ്വ. സുനിതയുടെയും മകളാണ്.

Advertisement
Advertisement