മലേഷ്യ എയർലൈൻസ് സർവീസ് പുനരാരംഭിച്ചു

Saturday 03 December 2022 3:41 AM IST

നെടുമ്പാശേരി: മലേഷ്യ എയർലൈൻസ് കൊച്ചിയിൽ നിന്ന് സർവീസ് പുനരാരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. എയർപോർട്ട് ഡയറക്ടർ സി.ദിനേശ് കുമാർ, കമ്പനി സെക്രട്ടറി സജി കെ.ജോർജ്, മലേഷ്യ എയർലൈൻസ് മാനേജർ ഷജീർ സുൽത്താൻ, സെലിബി മാനേജർ മാത്യൂ തോമസ് എന്നിവർ സംസാരിച്ചു.

ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11.35ന് ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിൽ എത്തുന്ന വിമാനം അടുത്ത ദിവസങ്ങളിൽ പുലർച്ചെ 12.35ന് മടങ്ങും. നിലവിൽ എയർ ഏഷ്യ, മലിൻഡോ എയർലൈനുകൾളും കൊച്ചി-ക്വാലാലംപൂർ സർവീസ് നടത്തുന്നുണ്ട്. മലേഷ്യ എയർലൈൻസും പ്രവർത്തനം തുടങ്ങിയതോടെ കൊച്ചിയിൽ നിന്ന് ക്വാലാലംപൂരിലേക്ക് ആഴ്ചയിൽ 20 സർവീസുകളായി.

Advertisement
Advertisement