അട്ടിമറിയിൽ വീണ് ബ്രസീലും,​ കാമറൂൺ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

Saturday 03 December 2022 3:28 AM IST

ദോഹ: ഖത്തർ ലോകകപ്പിൽ തുടരുന്ന അട്ടിമറികളിൽ ഒന്നു കൂടി. ഇക്കുറി കാലിടറിയത് ലോകകപ്പ് ഫേവറിറ്റുകളായ ബ്രസീൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂൺ ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഇൻജുറി ടൈമിൽ സൂപ്പർതാരം വിൻസെന്റ് അബൗബേക്കറാണ് കാമറൂണിനായി വിജയഗോൾ നേടിയത്.

തോറ്റിട്ടും ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെർബിയയെ പരാജയപ്പെടുത്തി സ്വിറ്റ്സർലാൻഡ് രണ്ടാംസ്ഥാനക്കാരായി പ്രീക്വാർട്ടർ ബെർത്ത് നേടി. പ്രീക്വാർട്ടറിൽ ബ്രസീൽ ദക്ഷിണകൊറിയയെയും സ്വിറ്റ്സർലൻഡ് പോർച്ചുഗലിനെയും നേരിടും

Advertisement
Advertisement