വിറക് മാറ്റിയപ്പോൾ വാവ കണ്ടത് എല്ലാവരും പേടിക്കുന്ന "അതിഥി"യെ, കടിച്ചാൽ അപകടം ഉറപ്പ്; പാമ്പിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ നടന്നത്

Saturday 03 December 2022 9:52 AM IST

തിരുവനന്തപുരം ജില്ലയിലെ പെരുങ്ങുഴി നാഗർ നട ക്ഷേത്രത്തിന് സമീപം ഉള്ള വീട്ടിൽ നിന്ന് വാവ സുരേഷിന് കോൾ എത്തി. ഇന്ന് വീട്ടിൽ അച്ഛന്റെയും,അമ്മയുടെയും ആണ്ട് ദിവസമാണ്. അതിനാൽ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു. ഇതിനിടയിൽ അവിടെ കൂട്ടിയിട്ടിരുന്ന വിറക് മാറ്റിക്കൊണ്ടിരുന്നപ്പോൾ എന്തോ കയ്യിൽ തട്ടി ,നോക്കുമ്പോൾ കണ്ടത് അണലിയായിരുന്നു.സ്ഥലത്തെത്തിയ വാവ സുരേഷ് വിറകുകൾ ഓരോന്നായി മാറ്റി അവിടെ ഒളിച്ചിരുന്ന അണലിയെ കണ്ടുപിടിച്ചു.പിന്നെ കണ്ടത് രക്ഷപ്പെടുവാൻ അണലിയുടെ ശ്രമം...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...