ഇന്ധന വില്പനയിൽ വമ്പൻ 'മൈലേജ്"

Sunday 04 December 2022 3:36 AM IST

കൊച്ചി: രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നുവെന്ന സൂചനയുമായി കഴിഞ്ഞമാസം ഇന്ധനവില്പന രേഖപ്പെടുത്തിയത് മികച്ച വളർച്ച. വ്യാവസായിരംഗത്ത് ഉണർവിന്റെ സൂചനയുമായി ഡീസൽ ഡിമാൻഡ് 2021 നവംബറിനേക്കാൾ 27.6 ശതമാനവും പെട്രോളിന്റേത് 11.7 ശതമാനവും വർദ്ധിച്ചു.

കഴിഞ്ഞ ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണിത്. കാർഷികം,​ ഫാക്‌ടറി പ്രവർത്തനമേഖലകളിലെ ഉണർ‌വാണിത് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.

ഉണർവിന്റെ കണക്ക്

 ഒക്‌ടോബറിനെ അപേക്ഷിച്ച് 17 ശതമാനവും അധികവുമാണ് കഴിഞ്ഞമാസത്തെ ഡീസൽ വില്പന. പെട്രോൾ 1.7 ശതമാനം വർദ്ധിച്ചു. വിമാന ഇന്ധനം കുറിച്ചത് 2021 നവംബറിനേക്കാൾ 21.5 ശതമാനം വളർച്ച.

 2021 നവംബറിനേക്കാൾ 7 ശതമാനം അധികമാണ് കഴിഞ്ഞമാസത്തെ എൽ.പി.ജി ഉപഭോഗം.

90%

ഇന്ത്യയിൽ ഇന്ധനവിതരണത്തിന്റെ 90 ശതമാനം വിഹിതവും പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ,​ ബി.പി.സി.എൽ.,​ എച്ച്.പി.സി.എൽ എന്നിവയ്ക്കാണ്.

Advertisement
Advertisement