വെളിയം ബി.ആർ.സിയിൽ ലോക ഭിന്നശേഷി ദിനാചാരണം

Sunday 04 December 2022 12:57 AM IST
വെളിയം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക ഭിന്നശേഷി ദിനാചാരണ പരിപാടി പുനലൂർ ആർ. ഡി. ഒ ബി. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വെളിയം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനം ആഘോഷിച്ചു. പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ് അദ്ധ്യക്ഷനായി. എ.ഇ.ഒ ഇൻചാർജ് ഡി.അജയൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി.പ്രകാശ്, സംഗീത ശ്രീകുമാർ, ബി.ആർ.സി ട്രെയിനർ എം.എസ്.അനൂപ്, സ്പെഷ്യൽ എജ്യുക്കേറ്റർ എ.മിനിമോൾ തുടങ്ങിയവർ സംസാരിച്ചു. ബി.ആർ.സി ട്രെയിനർമാരായ ആർ. അനിൽകുമാർ സ്വാഗതവും വീണ എസ്.നായർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകി. വെളിയം ബി.പി.സി. ടി.എസ് ലേഖയുടെ നേതൃത്വത്തിൽ ട്രെയിനർ,സി.ആർ.സി കോ-ഓർഡിനേറ്റർമാർ, സ്പെഷ്യൽ എജ്യുക്കേറ്റർമാർ, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ, ബി.ആർ.സി സ്റ്റാഫുകൾ, വിവിധ സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.