ഗാന്ധിഭവനിൽ ഭിന്നശേഷിക്കാരുടെ സ്‌നേഹസംഗമം
Sunday 04 December 2022 12:03 AM IST
കൊല്ലം: ഒറ്റപ്പെടലിന്റെ വേദനയിൽ നിന്ന് ഗാന്ധിഭവന്റെ സ്‌നേഹത്തണലിൽ ചേക്കേറിയ ഭിന്നശേഷിക്കാരുടെ സ്‌നേഹക്കൂട്ടായ്മയും ഭിന്നശേഷി ദിനാചരണവും നടന്നു. ഗാന്ധിഭവനിൽ എം.എ. യൂസഫലി നിർമ്മിച്ചുനൽകിയ പുതിയ മന്ദിരത്തിന്റെ അങ്കണത്തിൽ നടന്ന സംഗമം ഭിന്നശേഷിക്കാരായ മുതിർന്ന ഗാന്ധിഭവൻ അന്തേവാസികളായ രാജപ്പൻ പിള്ള, ശങ്കരൻകുട്ടി നായർ, മേരിസൺ, ബേബി സുജാത, മുരുകൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് അദ്ധ്യക്ഷനായ ചടങ്ങിൽ ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ്, കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ്, അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരോടൊപ്പം ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.