എലിവേറ്റഡ് ഹൈവേ പ്രധാന വികസന പദ്ധതി :മന്ത്രി റിയാസ്

Sunday 04 December 2022 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാന വികസന പദ്ധതിയാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.

ദേശീയപാതയുടെ നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തിയിരുന്നു. 2021 ജൂൺ 12 നും ഒക്ടോബർ 24 നും 2022 ഓഗസ്‌റ്റ് ആറിനും എലിവേറ്റഡ് ഹൈവേ സന്ദർശിച്ച് യോഗങ്ങൾ നടത്തിയിരുന്നു.

നവംബർ ഒന്നിന് കഴക്കൂട്ടം മേൽപാലം തുറക്കാനാകുമെന്നാണ് ആദ്യം ദേശീയപാതാ വികസന അതോറിറ്റി അറിയിച്ചത്. ചില പ്രവൃത്തികൾ ബാക്കിയുള്ളതിനാൽ നവംബർ 15ന് തുറക്കാമെന്ന് പിന്നീട് അറിയിച്ചു. പിന്നെയും പാലം തുറക്കുന്നതിൽ കാലതാമസം നേരിട്ടു. തുടർന്ന് കാലതാമസമില്ലാതെ ജനങ്ങൾക്ക് പാലം തുറന്നുകൊടുക്കണം എന്ന നിലപാട് ദേശീയപാത അതോറിറ്റിയെ അറിയിച്ചിരുന്നു.

പാലം സമയബന്ധിതിമായി പൂർത്തീകരിക്കാൻ ദേശീയപാത അതോറിറ്റിയുമായി എല്ലാ നിലയിലും ഇടപെട്ടിരുന്നുവെന്നും മന്ത്രി കുറിച്ചു.