ഗവർണർ തൊട്ട് വിഴിഞ്ഞം വരെ: സഭാസമ്മേളനം കൊഴുപ്പിക്കാൻ ഇന്ധനമേറെ

Sunday 04 December 2022 12:00 AM IST

തിരുവനന്തപുരം: സർവകലാശാലാവിഷയത്തിൽ അടിക്ക് തടയെന്ന മട്ടിൽ നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തളയ്ക്കാൻ ചാൻസലർപദവിയിൽ നിന്ന് ഗവർണറെ നീക്കുന്ന സർവകലാശാലാ ഭേദഗതി ബില്ലുമായി സർക്കാരെത്തുന്നുവെന്ന സവിശേഷതയോടെ പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം നാളെ തുടങ്ങുന്നു. ഈ സഭാസമ്മേളനത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം നിർണായകമായ ഈ ബില്ലും അതേച്ചൊല്ലിയുയരുന്ന തർക്ക-വിതർക്കങ്ങളും തന്നെയാകും. ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷതീരുമാനം. പക്ഷേ, ഗവർണറോടുള്ള നിലപാടെന്തെന്നതിൽ പ്രതിപക്ഷനിരയിൽ മുസ്ലിംലീഗിലടക്കം തുടരുന്ന ഭിന്നത സൃഷ്ടിക്കാനിടയുള്ള ആശയക്കുഴപ്പമാകും ഭരണകക്ഷിയുടെ ഉന്നം. അതുവച്ച് മുതലെടുക്കാനുള്ള ഭരണകക്ഷിശ്രമത്തെ പ്രതിപക്ഷം എങ്ങനെ കൈകാര്യം ചെയ്യുമെന്നതും ഉറ്റുനോക്കപ്പെടുന്നു.

സർക്കാരിനെതിരെ ആവനാഴിയിൽ ആയുധങ്ങളേറെ നിറച്ചാകും പ്രതിപക്ഷം സഭയിലെത്തുക. ഗവർണർ- സർക്കാർ പോരിന് പുറമേ, സർവകലാശാലാ വിഷയങ്ങളിൽ കോടതിയിൽ നിന്ന് സർക്കാരിന് അടിക്കടിയുണ്ടാകുന്ന തിരിച്ചടികളും സർവകലാശാലകളിൽ തർക്കങ്ങൾ സൃഷ്ടിച്ച ഭരണസ്തംഭനവും അവരെടുത്തുകാട്ടും. വിലക്കയറ്റം, ധനപ്രതിസന്ധി, തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനക്കത്ത് വിവാദം എന്നിങ്ങനെ ഭരണപക്ഷത്തെ കടന്നാക്രമിക്കാനുള്ള വിഷയങ്ങളേറെ. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരമാകും മറ്റൊരായുധം. തുറമുഖപദ്ധതിയെ എതിർക്കാതിരിക്കുമ്പോഴും സമരക്കാരോടുള്ള സർക്കാർസമീപനത്തിനെതിരെ സഭയിൽ പ്രതിപക്ഷം രംഗത്തുവരുമെന്നുറപ്പാണ്. പ്രത്യേകിച്ചും ലത്തീൻ അതിരൂപത ഇടഞ്ഞുനിൽക്കുമ്പോൾ. നേരത്തേ തുറമുഖപദ്ധതിക്കരാറിനെതിരെ ശക്തമായി രംഗത്തുവന്ന സി.പി.എമ്മിന് ഇപ്പോൾ മനംമാറ്റമുണ്ടായതിന് പിന്നിൽ അദാനിയോടുള്ള കൂറാണെന്ന ആക്ഷേപമാകും പ്രതിപക്ഷമുയർത്തുക. വിഴിഞ്ഞം സമരത്തിനെതിരായ രോഷം മുഖ്യമന്ത്രി ഇതിനകം പ്രകടമാക്കിയിരിക്കെ, സഭയ്ക്കകത്തും ഇതിന്റെ അലയൊലികളുയരാം.

വിഴിഞ്ഞം പദ്ധതിക്കരാർ അദാനിക്ക് കൈമാറിയ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഇടപാടുകൾ പറഞ്ഞാകും ഭരണകക്ഷി പ്രതിപക്ഷത്തെ തിരിച്ചടിക്കാൻ നോക്കുക. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആർ.എസ്.എസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളും ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെതിരെ കോൺഗ്രസിനകത്ത് ഉയർന്ന തിരയിളക്കങ്ങളുമടക്കം ഉയർത്തി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാവും ഭരണകക്ഷി ശ്രമം. നിയമനിർമാണം മാത്രം ലക്ഷ്യമിട്ടുള്ള സഭാസമ്മേളനം 15 വരെയാണിപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. അതിന് ശേഷം സമ്മേളനം പിരിയാതെ ജനുവരിയിൽ വീണ്ടും തുടരാനുള്ള ആലോചനയുമുണ്ട്. ഇടഞ്ഞു നിൽക്കുന്ന ഗവർണറെക്കൊണ്ട് നയപ്രഖ്യാപനം വായിപ്പിക്കാതിരിക്കാനാണിത്.

സ​ഹ​ക​ര​ണ​ ​ത​ട്ടി​പ്പ് ​ത​ട​യു​ന്ന ബി​ൽ​ ​നാ​ളെ​ ​സ​ഭ​യിൽ

പി.​എ​ച്ച്.​ ​സ​ന​ൽ​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളി​ൽ​ ​നി​ക്ഷേ​പ​ ​ത​ട്ടി​പ്പു​ക​ൾ​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ​ ​നേ​രി​ട്ട് ​ഇ​ട​പെ​ട്ട് ​സ​ർ​ക്കാ​രി​ന് ​എ​ത്ര​യും​ ​വേ​ഗം​ ​പൊ​ലീ​സ് ​ന​ട​പ​ടി​ ​ഉ​ൾ​പ്പെ​ടെ​ ​സ്വീ​ക​രി​ക്കു​ന്ന​തി​ന് ​അ​ധി​കാ​രം​ ​ന​ൽ​കു​ന്ന​ ​സ​ഹ​ക​ര​ണ​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​തി​ങ്ക​ളാ​ഴ്ച​ ​തു​ട​ങ്ങു​ന്ന​ ​നി​യ​മ​സ​ഭ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കും.​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ല​ട​ക്കം​ ​ന​ട​ന്ന​ ​കോ​ടി​ക​ളു​ടെ​ ​നി​ക്ഷേ​പ​ ​ത​ട്ടി​പ്പി​നെ​ ​തു​ട​ർ​ന്നാ​ണ് ​അ​വ​ ​ത​ട​യാ​ൻ​ ​ബി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​ത്.​ ​ത​ട്ടി​പ്പി​ന് ​അ​വ​സ​ര​മൊ​രു​ക്കു​ന്ന​ ​നി​യ​മ​ത്തി​ലെ​ ​പ​ഴു​തു​ക​ൾ​ ​അ​ട​യ്ക്കാ​ൻ​ 1969​ലെ​ ​കേ​ര​ള​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​നി​യ​മം​ ​സ​മ​ഗ്ര​മാ​യി​ ​പ​രി​ഷ്‌​ക​രി​ക്കാ​നു​ള്ള​ ​വ്യ​വ​സ്ഥ​ ​ഉ​ണ്ടെ​ന്നും​ ​സൂ​ച​ന​യു​ണ്ട്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​വൈ​കാ​തെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​നും​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​എ​ത്ര​യും​ ​വേ​ഗം​ ​നീ​തി​ ​ല​ഭ്യ​മാ​ക്കാ​നും​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ​ബി​ൽ.​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യു​ടെ​ ​വി​ശ്വാ​സ്യ​ത​ ​വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​നി​ല​വി​ൽ​ ​ആ​ദ്യം​ ​സ​ഹ​ക​ര​ണ​ ​ജോ​യി​ന്റ് ​ര​ജി​സ്ട്രാ​റാ​ണ് ​അ​ന്വേ​ഷി​ക്കു​ക.​ ​ക്ര​മ​ക്കേ​ട് ​ക​ണ്ടെ​ത്തി​യാ​ൽ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​സ​മി​തി​യെ​യും​ ​ഓ​ഡി​റ്റ് ​ടീ​മി​നെ​യും​ ​നി​യോ​ഗി​ക്കും.​ ​ഇ​തി​ന് ​കാ​ല​താ​മ​സ​മെ​ടു​ക്കും.​ ​കൂ​ടാ​തെ​ ​സ​ഹ​ക​ര​ണ​ ​നി​യ​മ​ ​പ്ര​കാ​ര​മു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ലേ​ ​മ​റ്റ് ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​ഇ​ട​പെ​ടാ​നാ​കൂ. അ​പ്പോ​ഴേ​ക്കും​ ​കു​റ്റ​ക്കാ​ർ​ ​പ​ല​പ്പോ​ഴും​ ​ര​ക്ഷ​പ്പെ​ടു​ന്ന​ ​അ​വ​സ്ഥ​യു​ണ്ടാ​കും.​ ​ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് ​ഭേ​ദ​ഗ​തി.

ബി​ല്ലി​ലെ​ ​നി​ർ​ദ്ദേ​ശ​ങ്ങൾ

​കു​റ്റ​കൃ​ത്യം​ ​ന​ട​ക്കു​ന്ന​ ​ഘ​ട്ട​ത്തി​ൽ​ത​ന്നെ​ ​ശി​ക്ഷാ​നി​യ​മ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​സാ​ദ്ധ്യ​മാ​ക്കും ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​സ​ർ​ക്കാ​രി​ന് ​ഇ​ട​പെ​ട്ട് ​ന​ട​പ​ടി​യെ​ടു​ക്കാം ​ക​ൺ​ക​റ​ന്റ്,​ ​വാ​ർ​ഷി​ക​ ​ഓ​ഡി​റ്റു​ക​ൾ​ക്ക് ​ഓ​ഡി​റ്റ് ​സം​ഘ​ ​പ​രി​ശോ​ധ​ന​ ​ഉ​റ​പ്പാ​കും ​ഒ​രാ​ൾ​ ​ദീ​ർ​ഘ​കാ​ലം​ ​ഒ​രേ​സം​ഘ​ത്തി​ന്റെ​ ​ഓ​ഡി​റ്റ​റാ​യി​ ​തു​ട​രു​ന്ന​ത് ​ഒ​ഴി​വാ​ക്കും ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളു​ടെ​ ​കാ​ലാ​വ​ധി​ ​ര​ണ്ടു​ ​ടേ​മാ​ക്കി​ ​ചു​രു​ക്കും ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളു​ടെ​യും​ ​വാ​യ്പ,​ ​ചി​ട്ടി​ ​വി​വ​ര​ങ്ങൾ പൊ​തു​യോ​ഗ​ത്തി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം