വി.സിമാരെ പുറത്താക്കാൻ 12ന് ഗവർണറുടെ ഹിയറിംഗ്

Sunday 04 December 2022 12:00 AM IST

തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വി.സിമാരെ പുറത്താക്കുന്നതിന്റെ മുന്നോടിയായി ഗവർണർ 12ന് രാജ് ഭവനിൽ ഹിയറിംഗ് നടത്തും. അഭിഭാഷകരുമായി എത്തി പുറത്താക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ വി.സിമാർക്ക് കഴിയും. രാവിലെ 11ന് എത്താനാണ് നോട്ടീസ് നൽകിയത്. റഷ്യൻ സന്ദർശനത്തിനു പോവുന്ന എം.ജി. വി.സി സാബുതോമസിനെ ഒഴിവാക്കി. അദ്ദേഹത്തിന് മാത്രമായി ജനുവരിയിൽ ഹിയറിംഗ് നടത്തും. എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്കൃതം, കണ്ണൂർ, മലയാളം, ഓപ്പൺ, ഡിജിറ്റൽ സർവകലാശാലാ വി.സിമാർക്കാണ് കുരുക്ക്.

നോട്ടീസ് നൽകിയവരിൽ കേരള സർവകലാശാല വി.സിയായി വിരമിച്ച ഡോ.വി.പി.മഹാദേവൻ പിള്ളയുമുണ്ട്. വിരമിച്ചെങ്കിലും നിയമവിരുദ്ധമായ നിയമനം അസാധുവാക്കാൻ കഴിയും. ഗവർണർ നേരത്തേ നോട്ടീസ് നൽകിയിരുന്ന ഫിഷറീസ് വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി. നിയമനശുപാർശ തെറ്റായ സാഹചര്യത്തിൽ എല്ലാ വി.സിമാരുടെയും നിയമനം അസാധുവാണെന്നാണ് ഗവർണറുടെ നിലപാട്. ഹിയറിംഗിന് അവസരം നൽകിയശേഷം പിരിച്ചുവിടാനാണ് ഗവർണറുടെ നീക്കം.

പുറത്താക്കാൻ ഗവർണർ നോട്ടീസ് നൽകിയതിനെതിരെ വി.സിമാർ നൽകിയ ഹർജി തിങ്കഴാഴ്ച ഹൈക്കോടതി പരിഗണിക്കും. കേസ് പരിഗണിക്കുമ്പോൾ, വി.സിമാർക്ക് ഹിയറിംഗിന് നോട്ടീസ് നൽകിയെന്ന് ഗവർണറുടെ അഭിഭാഷകൻ അറിയിക്കും. എം.ജി, കണ്ണൂർ, സംസ്കൃതം, കേരള വി.സി നിയമനത്തിന് സെർച്ച്കമ്മിറ്റി യു.ജി.സി ചട്ടപ്രകാരമായിരുന്നെങ്കിലും നൽകിയത് പാനലിന് പകരം ഒറ്റപ്പേരായിരുന്നു. മലയാളം, കുസാറ്റ്, കാലിക്കറ്റ് സർവകലാശാലകളിൽ വി.സിനിയമനത്തിന് പാനൽ നൽകിയെങ്കിലും സെർച്ച് കമ്മിറ്റിയിൽ അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത ചീഫ്സെക്രട്ടറി ഉൾപ്പെട്ടതാണ് ക്രമക്കേട്. ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളിലെ ആദ്യ വി.സി നിയമനം സർക്കാരിന്റെ ശുപാർശപ്രകാരമാണ് ചാൻസലർ നടത്തിയത്. സെർച്ച് കമ്മിറ്റിയോ നിയമനത്തിന് പാനലോ ഉണ്ടായിരുന്നില്ല. ഈ നിയമനങ്ങൾ യു.ജി.സി ചട്ടത്തിന് വിരുദ്ധമാണെന്നാണ് ഗവർണറുടെ നിലപാട്. നിയമനത്തിൽ ക്രമക്കേടുള്ളതിനാൽ എം.എസ്.രാജശ്രീയെ (സാങ്കേതിക സർവകലാശാല) സുപ്രീംകോടതി പിരിച്ചുവിട്ടിരുന്നു.

പു​റ​ത്താ​ക്കി​യ​ ​വി.​സി​യു​ടെ​ ​കേ​സിൽ
ക​ക്ഷി​ചേ​രാ​ൻ​ ​കു​ഫോ​സ്

​കോ​ട​തി​യി​ൽ​ ​എ​ന്തു​ ​പ​റ​യു​മെ​ന്ന് ​അ​റി​യി​ക്ക​ണ​മെ​ന്ന് ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​ഫി​ഷ​റീ​സ് ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​റി​ജി​ ​ജോ​ണി​നെ​ ​പു​റ​ത്താ​ക്കി​യ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​സു​പ്രീം​കോ​ട​തി​യി​ലെ​ ​കേ​സി​ൽ​ ​ക​ക്ഷി​ചേ​രാ​നും​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​നെ​ ​നി​യോ​ഗി​ക്കാ​നും​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ഗ​വേ​ണിം​ഗ് ​കൗ​ൺ​സി​ൽ​ ​തീ​രു​മാ​നം.
സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​ഒ​രു​ ​പാ​ന​ലി​നു​ ​പ​ക​രം​ ​ഒ​റ്റ​പ്പേ​ര് ​ന​ൽ​കി​യെ​ന്ന് ​ക​ണ്ടെ​ത്തി​യാ​ണ് ​ഹൈ​ക്കോ​ട​തി​ ​റി​ജി​ജോ​ണി​ന്റെ​ ​നി​യ​മ​നം​ ​റ​ദ്ദാ​ക്കി​യ​ത്.​ ​എ​ന്നാ​ൽ​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​യ​ ​നി​യ​മ​വും​ ​ച​ട്ട​വു​മ​നു​സ​രി​ച്ചാ​ണ് ​വാ​ഴ്സി​റ്റി​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് ​കോ​ട​തി​യെ​ ​അ​റി​യി​ക്കാ​നാ​ണ് ​കൗ​ൺ​സി​ൽ​ ​തീ​രു​മാ​നം.​ ​പു​റ​ത്താ​യ​ ​വി.​സി​ ​റി​ജി​ജോ​ണി​ന്റെ​ ​ഭാ​ര്യ​ ​ഡോ.​എം.​റോ​സ​ലി​ൻ​ഡ് ​ജോ​ർ​ജാ​ണ് ​താ​ത്കാ​ലി​ക​ ​വി.​സി.
സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​എ​ന്തു​ ​നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന് ​ഉ​ട​ൻ​ ​അ​റി​യി​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ,​ ​വി.​സി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഇ​ന്ന​ലെ​ ​കൊ​ച്ചി​യി​ൽ​ ​ഡോ.​എം.​റോ​സ​ലി​ൻ​ഡ് ​ജോ​ർ​ജു​മാ​യി​ ​ഗ​വ​ർ​ണ​ർ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.​ ​കേ​സി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​താ​ത്പ​ര്യം​ ​സം​ര​ക്ഷി​ക്കാ​നാ​ണ് ​അ​ഭി​ഭാ​ഷ​ക​നെ​ ​നി​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് ​കൗ​ൺ​സി​ൽ​ ​നി​ല​പാ​ട്.​ ​എ​ന്നാ​ൽ​ ​വി.​സി​ ​നി​യ​മ​ന​ത്തി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​യാ​തൊ​രു​ ​പ​ങ്കു​മി​ല്ലെ​ന്നി​രി​ക്കെ​യാ​ണ്,​ ​പു​റ​ത്താ​ക്ക​പ്പെ​ട്ട​യാ​ൾ​ ​വ്യ​ക്തി​പ​ര​മാ​യി​ ​ന​ൽ​കി​യ​ ​കേ​സി​ൽ​ ​ല​ക്ഷ​ങ്ങ​ൾ​ ​മു​ട​ക്കി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ഭി​ഭാ​ഷ​ക​നെ​ ​നി​യോ​ഗി​ക്കു​ന്ന​ത്.
നേ​ര​ത്തേ,​ ​റി​ജി​ ​ജോ​ണി​നെ​ ​പു​റ​ത്താ​ക്കി​യ​ ​ഉ​ത്ത​ര​വ് ​സ്റ്റേ​ ​ചെ​യ്യാ​ൻ​ ​വി​സ​മ്മ​തി​ച്ച​ ​സു​പ്രീം​കോ​ട​തി,​ ​ഭ​ര​ണ​ ​സ്തം​ഭ​ന​മൊ​ഴി​വാ​ക്കാ​ൻ​ ​പ​ക​രം​ ​സം​വി​ധാ​ന​മൊ​രു​ക്കാ​ൻ​ ​ചാ​ൻ​സ​ല​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.