അണികളുടെ ആവേശത്തിൽ തരൂരിന് വൻവരവേൽപ്പ്

Sunday 04 December 2022 12:00 AM IST

കോട്ടയം : തിരുവഞ്ചൂർ രാധാകൃഷ്ണനും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും ഉയർത്തിയ എതിർപ്പിനെ തുടർന്ന് വിവാദമായ ശശി തരൂരിന്റെ കോട്ടയം ജില്ലയിലെ പര്യടനത്തിന് സാധാരണ പ്രവർത്തകരുടെ ആവേശം നിറഞ്ഞ വരവേൽപ്പ്. മുൻനിര നേതാക്കളുടെ

അസാന്നിദ്ധ്യം ശ്രദ്ധേയമായപ്പോഴും സാധാരണ പ്രവർത്തകരും യുവാക്കളും ആവേശത്തോടെ പങ്കെടുത്തു. പുതുപ്പള്ളിയിലെ അടക്കം ഉമ്മൻചാണ്ടി അനുകൂലികളുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. കാഞ്ഞിരപ്പള്ളി, പാലാ ബിഷപ്പിനെയും സന്ദർശിച്ച തരൂരിന് പാലായിൽ പ്രൊഫ. കെ.എം. ചാണ്ടി അനുസ്മരണ ചടങ്ങിലും ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. തരൂർ സ്വപ്ന മുഖ്യമന്ത്രിയെന്നാണ് ചടങ്ങിലെ മുഖ്യസംഘാടകനും എം.ജി യൂണിവേഴ്‌സിറ്റി മുൻ വി.സിയുമായ ഡോ.സിറിയക് തോമസ് വിശേഷിപ്പിച്ചത്. തുടർന്നായിരുന്നു 'വർഗീയ ഫാസിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുവാൻ" എന്ന പേരിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ട നഗരത്തിൽ തരൂരിനായി വേദിയൊരുക്കിയത്. തുറന്ന ജീപ്പിലാണ് തരൂരിനെ വേദിയിലേക്ക് ആനയിച്ചത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം വിട്ടുനിന്നപ്പോഴും സ്ഥലം എം.പി ആന്റോ ആന്റണി ഒപ്പമുണ്ടായിരുന്നു. ഉമ്മൻചാണ്ടി അനുകൂലിയായ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയായിരുന്നു മുഖ്യസംഘാടകൻ. തരൂർ എത്തും മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഈരാറ്റുപേട്ടയിലെ പ്രാദേശിക നേതാക്കളുടെ പ്രസംഗം. എന്നാൽ എല്ലാ വിവാദങ്ങളും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നായിരുന്നു തരൂരിന്റെ അഭ്യർത്ഥന. ബി.ജെ.പിയുടെ വർഗീയ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച തരൂർ ഭാരതത്തിന്റെ വളർച്ചയ്ക്ക് മുസ്ലിം സമുദായത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.

ശ​ശി​ ​ത​രൂ​ർ​ ​സ്വ​പ്ന​ ​മു​ഖ്യ​മ​ന്ത്രി​‌​യെ​ന്ന് സി​റി​യ​ക് ​തോ​മ​സ്,​ ​മ​റു​പ​ടി​ ​പൊ​ട്ടി​ച്ചി​രി

പാ​ലാ​ ​:​ ​ശ​ശി​ ​ത​രൂ​ർ​ ​കേ​ര​ള​ത്തി​ന്റെ​ ​സ്വ​പ്ന​ ​മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് ​കെ.​എം.​ചാ​ണ്ടി​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ചെ​യ​ർ​മാ​നും​ ​എം.​ജി​ ​യൂ​ണി.​ ​മു​ൻ​ ​വൈ​സ് ​ചാ​ൻ​സ​ല​റു​മാ​യ​ ​ഡോ.​ ​സി​റി​യ​ക് ​തോ​മ​സ്.​ ​മ​റു​പ​ടി​ ​ഒ​രു​ ​പൊ​ട്ടി​ച്ചി​രി​യി​ൽ​ ​ഒ​തു​ക്കി​ ​ത​രൂ​ർ. ഇ​ന്ന​ലെ​ ​പാ​ലാ​ ​മു​നി​സി​പ്പ​ൽ​ ​ടൗ​ൺ​ഹാ​ളി​ൽ​ ​കെ.​എം.​ ​ചാ​ണ്ടി​ ​ഫൗ​ണ്ടേ​ഷ​ൻ​ ​അ​നു​സ്മ​ര​ണ​മാ​യി​രു​ന്നു​ ​വേ​ദി.​ ​വ​രു​ന്ന​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ട്ട​യം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​ത​രൂ​രി​നെ​ ​ക്ഷ​ണി​ച്ച​ ​സി​റി​യ​ക് ​തോ​മ​സ് ​അ​തി​നു​ ​ക​ഴി​യി​ല്ലെ​ങ്കി​ൽ​ ​പാ​ലാ​യി​ലോ​ ​പൂ​ഞ്ഞാ​റി​ലോ​ ​നി​ന്ന് ​നി​യ​സ​ഭ​യി​ലേ​ക്ക് ​മ​ത്സ​രി​ക്കാ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​നി​ല​വി​ലെ​ ​പാ​ലാ​ ​എം.​എ​ൽ.​എ​ ​മാ​ണി​ ​സി.​ ​കാ​പ്പ​നെ​ ​കോ​ട്ട​യം​ ​ലോ​ക്‌​സ​ഭ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കാം.​ ​പൂ​ഞ്ഞാ​റിൽ ജ​യി​ച്ച​വ​ർ​ ​കേ​ര​ള​ത്തി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​യാ​യ​ ​ച​രി​ത്ര​മു​ണ്ടെ​ന്ന് ​സി​റി​യ​ക് ​തോ​മ​സ് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​സ​ദ​സി​ന്റെ​ ​നി​ല​യ്ക്കാ​ത്ത​ ​കൈ​യ​ടി​ ​ഉ​യ​ർ​ന്നു.​ ​സി​റി​യ​ക് ​തോ​മ​സി​ന്റെ​ ​ന​ല്ല​ ​വാ​ക്കു​ക​ളെ​ ​പൊ​ട്ടി​ച്ചി​രി​യോ​ടെ​ ​സ്വാ​ഗ​തം​ ​ചെ​യ്ത​ ​ത​രൂ​ർ​ ​ത​ന്റെ​ ​പ്ര​ഭാ​ഷ​ണ​ത്തി​ൽ​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​പ്ര​തി​ക​രി​ച്ച​തേ​യി​ല്ല. സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഡി.​സി.​സി.​ ​പ്ര​സി​ഡ​ന്റ് ​നാ​ട്ട​കം​ ​സു​രേ​ഷ് ​എ​ത്തി​യെ​ങ്കി​ലും​ ​ത​രൂ​ർ​ ​വ​രും​ ​മു​ൻ​പ് ​മ​ട​ങ്ങി.​ ​ത​രൂ​രി​ന്റേ​ത് ​അ​ച്ച​ട​ക്ക​ ​ലം​ഘ​ന​മാ​ണെ​ന്നും​ ​അ​തു​ ​പ​ക്ഷെ​ ​പാ​ർ​ട്ടി​യി​ൽ​ ​ഒ​രു​ ​ച​ല​ന​വും​ ​ഉ​ണ്ടാ​ക്കി​ല്ലെ​ന്നും​ ​സു​രേ​ഷ് ​പ​റ​ഞ്ഞു.

ശ​ശി​ ​ത​രൂ​രി​നെ​ ​ബ​ഹി​ഷ്ക്ക​രി​ച്ച് തി​രു​വ​ഞ്ചൂ​രും​ ​ഡി.​സി.​സി​യും

സ്വ​ന്തം​ലേ​ഖ​കൻ

കോ​ട്ട​യം​ ​:​ ​ശ​ശി​ ​ത​രൂ​രി​ന്റെ​ ​കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​പ​രി​പാ​ടി​ ​ബ​ഹി​ഷ്ക്ക​രി​ച്ച് ​കെ.​പി.​സി.​സി​ ​അ​ച്ച​ട​ക്ക​ ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​നും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​നാ​ട്ട​കം​ ​സു​രേ​ഷും. എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​താ​രി​ഖ് ​അ​ൻ​വ​റി​ന്റേ​യും​ ​കെ.​പി.​സി.​സി​ ​അ​ച്ച​ട​ക്ക​ ​സ​മി​തി​യു​ടേ​യും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ലം​ഘി​ച്ചെ​ന്ന് ​പ​രാ​തി​ ​ന​ൽ​കു​മെ​ന്ന് ​നാ​ട്ട​കം​ ​സു​രേ​ഷ് ​പ​റ​ഞ്ഞു.​ ​ഡി.​സി.​സി​യെ​ ​അ​റി​യി​ക്കാ​ത്ത​തി​നി​ലാ​ണ് ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്ന് ​തി​രു​വ​ഞ്ചൂ​രും​ ​പ​റ​ഞ്ഞു.