കേന്ദ്രസേന വരുന്നത് സർക്കാരിന്റെ പരാജയം: വി.മുരളീധരൻ

Sunday 04 December 2022 12:00 AM IST

കോഴിക്കോട് : വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ കേരള പൊലീസും സംസ്ഥാന ആഭ്യന്തര വകുപ്പും പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾക്ക് വിഴിഞ്ഞം പദ്ധതി ആവശ്യമാണ്. എന്നാൽ പദ്ധതി നടപ്പിലാക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം. അതിൽ സർക്കാർ വീഴ്ച വരുത്തി. പ്രശ്നം പരിഹരിക്കാൻ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയത്. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി.

അക്രമം തടയാൻ ഇച്ഛാശക്തിയില്ലെന്ന് സർക്കാർ തെളിയിച്ചിരിക്കുകയാണ്. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിൽ വിയോജിപ്പില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞത് അതിന്റെ തെളിവാണ്.

ഭരണം നടത്താൻ ഇച്ഛാശക്തിയില്ലാത്ത സർക്കാർ രാജിവെയ്ക്കണം.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിന് പിന്നിൽ ആർ.എസ്.എസ് ആണെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ മൊഴിമാറ്റത്തിലൂടെ അത് വഴിമാറി. ആർ.എസ്.എസ് പ്രവർത്തകരെ പ്രതിയാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം ഇല്ലാതായി. സർക്കാരിന്റെ ഉപകരണം മാത്രമായി ക്രൈംബ്രാഞ്ച് മാറുകയാണ്. അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തി പ്രതിയോഗികളെ വേട്ടയാടാനും പാർട്ടി താത്പര്യങ്ങൾ സംരക്ഷിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

കേ​ന്ദ്ര​സേ​ന​യാ​ണ് ​ഒ​റ്റ​മൂ​ലി​യെ​ന്ന അ​ഭി​പ്രാ​യ​മി​ല്ല​:​ ​പി.​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞ​ത്തെ​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​കേ​ന്ദ്ര​സ​ന​യാ​ണ് ​ഒ​റ്റ​മൂ​ലി​യെ​ന്ന​ ​അ​ഭി​പ്രാ​യം​ ​സ​ർ​ക്കാ​രി​നി​ല്ലെ​ന്ന് ​മ​ന്ത്രി​ ​പി.​രാ​ജീ​വ്.​ ​തു​റ​മു​ഖ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​കേ​ന്ദ്ര​സേ​ന​ ​സം​ര​ക്ഷ​ണം​ ​ഒ​രു​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തി​ൽ​ ​കോ​ട​തി​യാ​ണ് ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ഭി​പ്രാ​യം​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​വി​ഴി​ഞ്ഞം​ ​പ​ദ്ധ​തി​ ​നി​റു​ത്തി​വ​യ്‌​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തോ​ട് ​യോ​ജി​പ്പി​ല്ല.​ ​തീ​ര​ദേ​ശ​ ​സം​ര​ക്ഷ​ണം​ ​ന​ല്ല​ ​നി​ല​യി​ലാ​ണ് ​സ​ർ​ക്കാ​ർ​ ​നി​ർ​വ​ഹി​ച്ച് ​പോ​രു​ന്ന​ത്.​ ​ചെ​ല്ലാ​നം​ ​അ​തി​നു​ദാ​ഹ​ര​ണ​മാ​ണ്.​ ​വി​ഴി​ഞ്ഞ​ത്ത് ​ആ​സൂ​ത്രി​ത​ ​ആ​ക്ര​മ​ണം​ ​ഉ​ണ്ടാ​യി​ട്ടും​ ​അ​ങ്ങേ​യ​റ്റ​ത്തെ​ ​സം​യ​മ​ന​ത്തോ​ടെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട്ട​ത്.​ ​മ​ത​സൗ​ഹാ​ർ​ദം​ ​ത​ക​ർ​ക്കാ​ൻ​ ​ചി​ല​ർ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​ജ​നാ​ധി​പ​ത്യ​ത്തെ​ ​വെ​ല്ലു​വി​ളി​ക്കു​ന്ന​ ​സ​മീ​പ​ന​മാ​ണ് ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും.​ ​അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ​സു​ധാ​ക​ര​ന്റെ​യും​ ​സു​രേ​ന്ദ്ര​ന്റെ​യും​ ​പ്ര​സ്‌​താ​വ​ന​ക​ളെ​ന്നും​ ​രാ​ജീ​വ് ​പ​റ​ഞ്ഞു.