എംബാപ്പെയ്ക്ക് ഇരട്ടഗോൾ,​ പോളണ്ടിനെ 3-1ന് കീഴടക്കി ഫ്രാൻസ് ക്വാർട്ടറിൽ

Sunday 04 December 2022 11:19 PM IST

ദോ​ഹ​ ​:​ ​ ​പ്രീ​ ​ക്വാ​ർ​ട്ട​റി​ലെ​ ​പോ​ള​ണ്ടി​ന്റെ​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​‌​ട​ന്ന് ​ഫ്രാൻസ് ലോ​ക​ക​പ്പ് ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തി.​ ​അ​ൽ​ ​തു​മാ​മ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഒ​ന്നി​നെ​തി​രെ​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു​ ​ഫ്രാ​ൻ​സി​ന്റെ​ ​വി​ജ​യം.​ 44​-ാം​ ​മി​നി​ട്ടി​ൽ​ ​ഒ​ളി​വ​ർ​ ​ജി​റൂ​ദാ​ണ് ​ആ​ദ്യ​ഗോ​ൾ​ ​സ്കോ​ർ​ ​ചെ​യ്ത​ത്.74​-ാം​ ​മി​നി​ട്ടി​ലും​ 90​-ാം​ ​മി​നി​ട്ടി​ലു​മാ​ണ് ​എം​ബാ​പ്പെ​ ​സ്കോ​ർ​ ​ചെ​യ്ത​ത്.​ ​അ​വ​സാ​ന​ ​സ​മ​യ​ത്ത് ​കി​ട്ടി​യ​ ​പെ​നാ​ൽ​റ്റി​ ​റീ​ ​കി​ക്കി​ലൂ​ടെ​ ​റോ​ബ​ർ​ട്ട് ​ലെ​വാ​ൻ​ഡോ​വ്സ്കി​ ​പോ​ള​ണ്ടി​ന്റെ​ ​ആ​ശ്വാ​സ​ഗോ​ൾ​ ​നേ​ടി.

​എം​ബാ​പ്പെ​യു​ടെ​ ​പാ​സാ​ണ് ​ജി​റൂ​ദ് ​ആ​ദ്യ​ ​ഗോ​ളാ​ക്കി​ ​മാ​റ്റി​യ​ത്.​ ​ഡെം​ബെ​ലെ​യു​ടെ​യും​ ​തു​റാ​മ​k​ന്റെ​യും​ ​പാ​സു​ക​ളാ​ണ് ​എം​ബാ​പ്പെ​ ​ഗോ​ളാ​ക്കി​യ​ത്. 52​ ​ഗോ​ളു​ക​ളു​മാ​യി​ ​ഒ​ളി​വ​ർ​ ​ജി​റൂ​ദ് ​ഫ്രാ​ൻ​സി​ന്റെ​ ​ആ​ൾ​ടൈം​ ​ടോ​പ് ​ഗോ​ൾ​ ​സ്കോ​റ​റാ​യി​ ​മാ​റി.​ ​ത​ക​ർ​ത്ത​ത് ​തി​യ​റി​ ​ഒ​ൻ​റി​യു​ടെ​ ​റെ​ക്കാ​ഡാ​ണ്. 5​ ​ഗോ​ളു​ക​ളു​മാ​യി​ ​എം​ബാ​പ്പെ​ ​ഈ​ ​ലോ​ക​ക​പ്പി​ലെ​ ​ടോ​പ് ​സ്കോ​റ​ർ​ ​ആ​യി​മാ​റി.​ ​ക​ഴി​ഞ്ഞ​ ​ലോ​ക​ക​പ്പി​ൽ​ ​എം​ബാ​പ്പെ​ ​നാ​ലു​ഗോ​ളു​ക​ൾ​ ​നേ​ടി​യി​രു​ന്നു.