ഗവർണറും മുഖ്യമന്ത്രിയും ഭരണഘടനയെ സ്തംഭിപ്പിക്കുന്നു: കൊടിക്കുന്നിൽ

Monday 05 December 2022 1:23 AM IST

തിരുവനന്തപുരം: ബി.ജെ.പി അംബാസഡർ ആയി പ്രവർത്തിക്കുന്ന ഗവർണറും അവിഹിത നടപടികളിലൂടെ മുഖ്യമന്ത്രിയും മന്ത്രിസഭയും നടത്തുന്ന പോരും ഭരണഘടനയെപ്പോലും സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി.

നികുതി വകുപ്പിന്റെ ബില്ലിന് അവതരണാനുമതി നിഷേധിച്ച് ഗവർണറും നയപ്രഖ്യാപനം വേണ്ടെന്നു വച്ച് മുഖ്യമന്ത്രിയും കാട്ടിക്കൂട്ടുന്നത് ഭരണ നിർവഹണ സംവിധാനത്തോടുള്ള പരിഹാസമാണ്. ഈഗോ തീർക്കാൻ സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്യുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.