ഫാ. അബ്രഹാം അടപ്പൂരിന്റെ സംസ്കാര ശുശ്രൂഷ ഇന്ന്

Monday 05 December 2022 12:27 AM IST

കോഴിക്കോട്: ദാ​ർ​ശ​നി​ക​നും എ​ഴു​ത്തു​കാ​ര​നും വാ​ഗ്മി​യു​മാ​യിരുന്ന ഫാ. ​അ​ബ്ര​ഹാം അ​ട​പ്പൂ​രിന്റെ സംസ്കാര ശ്രുശൂഷ ഇന്ന് രാവിലെ 10.30ന് ക്രൈസ്റ്റ് ഹാൾ ദേവാലയത്തിൽ കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ ആരംഭിക്കും. ഇന്നലെ വൈകിട്ട് നാലോടെ മലാപ്പറമ്പിലെ ക്രൈസ്റ്റ് ഹാളിൽ പൊതു ദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ നാനാതുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു.

വാർദ്ധക്യസഹജമായ രോഗങ്ങളെതുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ഫാ. അബ്രഹാം അടപ്പൂരിന്റെ അന്ത്യം.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1944ൽ ഈശോസഭയിൽ ചേർന്ന് 1959ൽ വൈദികപ്പട്ടം സ്വീകരിച്ചു. റോമിലെ ഈശോസഭാ സുപ്പീരിയൻ ജനറലിന്റെ ക്യൂരിയയിൽ റീജിയണൽ സെക്രട്ടറിയായും എറണാകുളം ലൂമെൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സുപ്പീരിയറായും പ്രവർത്തിച്ചിട്ടുണ്ട്. ആംഗ്ലിക്കൻ കത്തോലിക്ക അന്തർദ്ദേശീയ കമ്മിഷനിലും അംഗമായി. 1981ൽ തിരിച്ചെത്തിയശേഷം ലൂമെൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അക്ഷര ശുശ്രൂഷയിലും സാംസ്‌കാരിക പ്രഭാഷണങ്ങളിലും വ്യാപൃതനായിരുന്നു. രണ്ടു വർഷമായി വിശ്രമജീവിതം നയിക്കുകയായിരുന്നു.

Advertisement
Advertisement