ചായ @12

Monday 05 December 2022 12:18 AM IST

കുന്നത്തൂർ: പാൽ വില ലിറ്ററിന് 6 രൂപ കൂടിയതോടെ ചായ വിലയും വർദ്ധിച്ചു. നവംബർ 30 വരെ 10 രൂപ ആയിരുന്ന ചായയ്ക്ക് ഇപ്പോൾ രണ്ട് രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഒരു ചായയ്ക്ക് 12 രൂപ നൽകണം. പഞ്ചസാരയ്ക്കും തേയിലയ്ക്കും വില കൂടിയിട്ടും ചായ വില കൂട്ടാൻ വ്യാപാരികൾ തയ്യാറായിരുന്നില്ല. പാലിന് കൂടി വില വർദ്ധിച്ചതോടെ ചായുടെ വിലയിലും നേരിയ വർദ്ധനവ് വരുത്തുകയായിരുന്നു. എന്നാൽ കൊല്ലം ഉൾപ്പെടെ നഗര പ്രദേശങ്ങളിൽ മിക്ക കടകളിലും ചായ വില 12 രൂപയായി കൂട്ടിയിരുന്നു. എന്നാൽ ചായ വില കൂട്ടാൻ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.

Advertisement
Advertisement