പ്രളയത്തിൽ രക്ഷിക്കാനെത്തിയവരാണ് മത്സ്യത്തൊഴിലാളികൾ, തിരിച്ച് അവർക്കായി എന്ത് ചെയ്തതെന്ന് ചിന്തിക്കണം; രണ്ട് ഭാഗത്തും വിട്ടുവീഴ്ചയുണ്ടാകണമെന്ന് തരൂർ

Monday 05 December 2022 8:35 AM IST

കൊച്ചി: വിഴിഞ്ഞത്ത് സമവായം വേണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. പ്രളയ സമയത്ത് രക്ഷിക്കാനെത്തിയവരാണ് മത്സ്യത്തൊഴിലാളികൾ. അവർക്കുവേണ്ടി എന്താണ് തിരിച്ച് ചെയ്തതെന്ന് നമ്മൾ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കണം. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന നിർബന്ധം പാടില്ല. എല്ലാവർക്കും വേണ്ടത് സമാധാനമാണ്. രണ്ട് ഭാഗത്തും വിട്ടുവീഴ്ചയുണ്ടാകണം. വികസനമുണ്ടാകണമെന്നും ജനങ്ങൾക്ക് ന്യായമായി കിട്ടേണ്ട കാര്യങ്ങൾ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട നടക്കുന്ന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും ശശി തരൂർ പ്രതികരിച്ചു.

അതേസമയം, ക‌ർദിനാൾ ആലഞ്ചേരിയുമായി തരൂർ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. കർദിനാളുമായി പൊതുകാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും വിഴിഞ്ഞത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement