മക്കൾ സെൽഫി അഡിക്റ്റാണോ? ഈ മൂന്ന് കാര്യങ്ങൾ പറഞ്ഞുകൊടുക്കൂ, അവർക്ക് മനസിലാകും

Monday 05 December 2022 12:55 PM IST

സെൽഫി ഭ്രമമുള്ള നിരവധി കൊച്ചുകുട്ടികൾ നമ്മുടെ ചുറ്റുമുണ്ട്. ഉണ്ണുമ്പോഴും, ബന്ധുക്കൾക്കൊപ്പമിരിക്കുമ്പോഴുമൊക്കെ സദാ ഫോണിൽ മുഴുകിയിരിക്കുന്നവരുമുണ്ട്. ഇത് ബന്ധുക്കളുമായും കുടുംബമായുമൊക്കെ കുട്ടി അകലാൻ കാരണമാകും.

എവിടെ പോയാലും എന്തിന് ഭക്ഷണം കഴിക്കുമ്പോൾ പോലും സെൽഫിയെടുക്കുന്നവരുണ്ട്. അച്ഛന്റെയോ അമ്മയുടെയോ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരേറെയാണ്. എടുക്കുന്ന ചിത്രങ്ങൾ കൊണ്ട് പ്രൊഫൈൽ നിറയ്ക്കുകയും ചെയ്യും. ഇതിന്റെ ദോഷവശങ്ങൾ മക്കളെ പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഇത്തരം സെൽഫികൾ പലരും ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞുകൊടുക്കുക. ആര് ചോദിച്ചാലും തങ്ങളുടെ മോശം ചിത്രങ്ങളും വീഡിയോയുമൊന്നും കൊടുക്കരുതെന്നും, ഇന്റർനെറ്റ് വഴി പങ്കുവയ്ക്കുന്നതൊന്നും പിന്നീട് പൂർണമായും ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലെന്നും അവരെ പറഞ്ഞുമനസിലാക്കുക.