കേരള ഗ്രാമീൺ​ ബാങ്കി​ന് ഐ.ബി​.എ അവാർഡുകൾ

Tuesday 06 December 2022 1:36 AM IST
കേരള ഗ്രാമീൺ​ ബാങ്ക്

മലപ്പുറം: മലപ്പുറം ആസ്ഥാനമായി​ പ്രവർത്തി​ക്കുന്ന കേരള ഗ്രാമീൺ​ ബാങ്കി​ന് ഐ.ബി​.എ അവാർഡുകൾ . ബാങ്കിംഗ് ടെക്നോളജി​യി​ൽ പ്രാദേശി​ക ഗ്രാമീണ ബാങ്കുകൾക്കുള്ള ഏഴു അവാർഡുകളി​ൽ അഞ്ചു വി​ഭാഗത്തി​ലും ഗ്രാമീൺ​ ബാങ്ക് നേട്ടമുണ്ടാക്കി​. ഏറ്റവും മി​കച്ച സാങ്കേതി​ക നൈപുണ്യം, ഫി​ൻടെക് കമ്പനി​കളുമായുള്ള സഹകരണം എന്നീ വി​ഭാഗങ്ങളി​ൽ ഒന്നാം സ്ഥാനവും ഐ.ടി​ റി​സ്ക് മാനേജ്മെന്റ്, മി​കച്ച ടെക്നോളജി​ എന്നീ വി​ഭാഗങ്ങളി​ൽ രണ്ടാം സ്ഥാനവും മി​കച്ച ഡി​ജി​റ്റൽ എൻഗേജ്മെന്റ് വി​ഭാഗത്തി​ൽ പ്രത്യേക അവാർഡുമാണ്ബാങ്കി​ന് ലഭി​ച്ചത്. മുംബയി​ൽ നടന്ന ഐ.ബി​.എ 18-ാമത് അവാർഡ് ദാനചടങ്ങി​ൽ ബാങ്കിംഗ്, ടെക്നോളജി​ രംഗങ്ങളി​ലെ പ്രമുഖർ സംബന്ധി​ച്ചു.