‘ശ്വാസ്‌’പദ്ധതി വ്യാപിപ്പിക്കും: മന്ത്രി വീണ

Tuesday 06 December 2022 1:33 AM IST

തിരുവനന്തപുരം; ശ്വാസകോശ രോഗങ്ങൾ നിയന്ത്രിക്കാനും നിർണയിക്കാനുമായി പ്രാഥമിക ആരോഗ്യതലം മുതൽ ജില്ലാ- ജനറൽ ആശുപത്രികൾ വരെ 'ശ്വാസ്‌" (സ്‌റ്റൈപ്പ്‌വൈസ്‌ അപ്രോച്ച്‌ ഫോർ എയർവേ ഡിസീസസ്‌) പദ്ധതി ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്‌ നിയമസഭയെ അറിയിച്ചു. മെഡിക്കൽ കോളേജുകളിൽ രോഗനിർണയം നടത്തുന്ന ഗുരുതര ആസ്‌ത്മാ രോഗികൾക്കും ശ്വാസ്‌ ക്ലിനിക്കുകളിലൂടെ സേവനം ലഭിക്കും.

474 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും 25 താലൂക്ക്‌ ആശുപത്രികളിലും 14 ജില്ലാ, ജനറൽ ആശുപത്രികളിലും പദ്ധതി നടപ്പാക്കിയതായും കൂടുതൽ ആശുപത്രികളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അവയവദാന ശസ്ത്രക്രിയ നടത്തുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും അവയവങ്ങളുടെയും ടിഷ്യുവിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഗവേഷണത്തിന്റെയും പരിശീലനത്തിന്റെയും ശേഷി വർദ്ധിപ്പിക്കാൻ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.