പ്ലാനിംഗ് ബോർഡ് റിട്ട. അഡീ. ഡയറക്ടർ കെ. നടരാജൻ നിര്യാതനായി

Tuesday 06 December 2022 1:09 AM IST

അഞ്ചൽ: സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് റിട്ട. അഡീ. ഡയറക്ടർ അഞ്ചൽ തഴമേൽ ഗുരുകൃപയിൽ കെ. നടരാജൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റി അംഗമായ നടരാജൻ ദീർഘകാലം സഭയുടെ പുനലൂർ മണ്ഡലം സെക്രട്ടറിയായിരുന്നു. സി. കേശവൻ സ്മാരക സമിതി അംഗമായിരുന്നു. ഭാര്യ: വി. അനിതാമണി (റിട്ട. ജില്ലാ പ്രിൻസിപ്പിൽ കൃഷി ഓഫീസർ, കൊല്ലം). മക്കൾ: ഡോ. അജയ് ആനന്ദ്, ദേവാഞ്ജന. മരുമകൾ: ഡോ. ടിനി പ്രേം, ചെറുമക്കൾ: നതാൻ.ടി.അജയ്, നക്ഷത്ര.ടി.അജയ്.