പാലക്കാടരികെ!

Tuesday 06 December 2022 2:39 AM IST

തിരുവനന്തപുരം : ട്രിപ്പിൾ സ്വർണമുറപ്പിച്ച് തൃശൂരുകാരി ഇ.എസ് ശിവപ്രിയ മിന്നിത്തിളങ്ങിയ സംസ്ഥാന സ്കൂൾ കായിക മേളയുടെ മൂന്നാം ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് ഇത്തവണയും കിരീടം എറെക്കുറെ ഉറപ്പിച്ചു. 24 സ്വർണവും 17 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 206 പോയിന്റുമായി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ് പാലക്കാട്. മിന്നൽക്കുതിപ്പ് നടത്തി രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറത്തിന്റെ അക്കൗണ്ടിൽ 10 സ്വർണവും 12 വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 110 പോയിന്റാണുള്ളത്.അഞ്ചു സ്വർണവും ഒൻപത് വെള്ളിയും 12 വെങ്കലവും നേടിയ കോഴിക്കോടാണ് 70 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ എറണാകുളം ഏഴു സ്വർണവും ആറു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 58 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഐഡിയൽ കുതിപ്പ്

ഗീഭീര പ്രകടനവുമായി സ്‌കൂൾ വിഭാഗത്തിൽ മലപ്പുറം കടകശേരി ഐഡിയലിന്റെ പടയോട്ടമായിരുന്നു ഇന്നലെ. ഏഴു സ്വർണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവുമായി 53 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്താണിപ്പോൾ. രണ്ടാമതുള്ള കല്ലടി എച്ച്എസ് കുമരംപുത്തൂരിന് അഞ്ചു സ്വർണവും അഞ്ചു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 41 പോയിന്റാണ്. നിലവിലെ ചാമ്പ്യൻമാരായ കോതമംഗലം മാർ ബേസിൽ നാലു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 31 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

രണ്ട് റെക്കാഡുകൾ
ഇന്നലെ രണ്ട് മീ​റ്റ് റിക്കാർഡുകളാണ് മീറ്റിൽ പിറന്നത്. ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ കാസർകോഡിന്റെ കെ.സി.സർവാൻ (50.09 മീ​റ്റർ),​ സീനിയർ പെൺകുട്ടികളുടെ ജാവലിൻത്രോയിൽ മലപ്പുറത്തിന്റെ ഐശ്വര്യ സരേഷ് ( 38.16 മീ​റ്റർ) എന്നിവരാണ് റെക്കാഡ് പുസ്തകത്തിൽ ഇ

ടം നേടിയത്. മീ​റ്റിന്റെ അവസാന ദിനമായ ഇന്ന് 24 ഫൈനലുകൾ നടക്കും.

Advertisement
Advertisement