സൂപ്പർ മാർക്കറ്റിന്റെയും ഗിഫ്റ്റ് സെന്ററിന്റെയും ഉദ്ഘാടനം

Wednesday 07 December 2022 12:29 AM IST
കാരംവേലി സർവീസ് സഹകരണ സംഘം സൂപ്പർ മാർക്കറ്റിന്റെയും ഗിഫ്റ്റ് സെന്ററിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു.

പത്തനംതിട്ട : കാരംവേലി സഹകരണ സംഘം സൂപ്പർ മാർക്കറ്റിന്റെയും ഗിഫ്റ്റ് സെന്ററിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ഡി.ശ്യാംകുമാർ ഡിസ്‌കൗണ്ട് കാർഡ് വിതരണം ചെയ്തു. പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം.പി.ഹിരൺ കുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു. കാരംവേലി സഹകരണ ബാങ്ക് പ്രസിഡന്റ് ടി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.എം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിൻ, മല്ലപ്പുഴശേരി ലോക്കൽ സെക്രട്ടറി കെ.ജെ.സജി, കേരള കോൺഗ്രസ് (എം) പ്രസിഡന്റ് ഭരത് വാഴുവേലിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് ശാമുവേൽ, ജനതാദൾ (എസ്) പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോസ് ഫിലിപ്പ്, എൻ.സി.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ശാമുവേൽ, ബാങ്ക് ബോർഡ് അംഗങ്ങളായ എം.വിജയരാജൻ, ജേക്കബ് തര്യൻ, മിനി ശ്യാം മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement