അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനത്തടി പിടികൂടി

Wednesday 07 December 2022 12:32 AM IST
അനധികൃതമായി സൂക്ഷിച്ച ചന്ദനത്തടികളുമായി അറസ്റ്റിലായ രാജൻ

ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ ഭാഗത്ത്‌ വീട്ടിൽ സൂക്ഷിച്ച 40 കിലോയോളം ചന്ദനത്തടികളുമായി ഒരാളെ കോഴിക്കോട് ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും സംഘവും പിടികൂടി. ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പന നടത്താനായി ചെത്തിയൊരുക്കി സൂക്ഷിച്ച ചന്ദനത്തടികളുമായി ബാലുശ്ശേരി കണ്ണാടി പൊയിൽ തൈക്കണ്ടി രാജനെ (48) വനം വകുപ്പ് അധികൃതർ പിടികൂടിയത്. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രഭാകരൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എബിൻ എ, സുബീർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജഗദീഷ് കുമാർ, വബീഷ് എം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആസിഫ് എ, മുഹമ്മദ്‌ അസ്‌ലം സി, ശ്രീനാഥ് കെ വി, പ്രസുധ എം എസ്, ഡ്രൈവർ ജിജിഷ് ടി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചന്ദനത്തടികൾ സഹിതം പിടികൂടിയത്. തുടർ അന്വേഷണത്തിനായി കേസ് കക്കയം ഫോറസ്ററ് സ്റ്റേഷന് കൈമാറി.