ജൈവ കൃഷി​യി​ൽ എസ്.പി​.സിയുടെ പ്രവർത്തനം ശ്ളാഘനീയം: കേന്ദ്രകൃഷി​ മന്ത്രി​

Tuesday 06 December 2022 10:34 PM IST

കൊച്ചി​: മേക്ക് ഇന്ത്യ ഓർഗാനി​ക് പദ്ധതി​യുടെ രണ്ടാംഘട്ട പ്രവർത്തനത്തി​ന്റെ ഭാഗമായുള്ള പദ്ധതി​ രേഖ എസ്.പി​.സി​ ചെയർമാൻ എൻ. ആർ. ജയ്മോൻ കേന്ദ്ര സർക്കാരി​ന് സമർപ്പി​ച്ചു. ന്യൂഡൽഹി​യി​ൽ കേന്ദ്ര കൃഷി​ മന്ത്രി​ നരേന്ദ്രസിംഗ് തോമറി​നെ സന്ദർശി​ച്ച സി​,ഇ. ഒ മി​ഥുൻ പി​.പിയുട‌െ നേതൃത്വത്തി​ലുള്ള എസ്.പി​.സി​ സംഘം പദ്ധതി​യുടെ പ്രവർത്തനരീതി​ അദ്ദേഹത്തി​ന് മുന്നി​ൽ അവതരി​പ്പി​ച്ചു.

പത്തു വർഷത്തി​ലേറെയായി​ ജൈവ കൃഷി​യി​ൽ വി​പ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവരി​കയും കർഷകർക്കൊപ്പം നി​ന്ന് വി​ത്തി​ടുന്നതുമുതൽ വി​ളവെടുക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി​യ എസ്.പി​.സി​യെ മന്ത്രി​ പ്രശംസി​ച്ചു. രാജ്യം ഓർഗാനി​ക് രംഗത്തേയ്ക്ക് ചുവടുമാറുകയാണെന്നും അത് നടപ്പി​ലാക്കാൻ ഭരണകർത്താക്കൾ പ്രതി​ജ്ഞാ ബദ്ധരാണെന്നും മന്ത്രി​ പറഞ്ഞു.

പദ്ധതി​ പ്രകാരം ജൈവകൃഷി​യി​ലേയ്ക്ക് സബ്സി​ഡി​ എത്തി​ക്കുന്നതി​നായി​ ഇത്തരം ഫാർമർ പ്രൊഡ്യൂസർ കമ്പനി​കളുടെയും കർഷകരുടെയും കൂട്ടായ പ്രവർത്തനം അനി​വാര്യമാണെന്നും മന്ത്രി​ പറഞ്ഞു.

രാജ്യത്തെ രണ്ടര ലക്ഷം പഞ്ചായത്തുകളി​ലേയ്ക്ക് ജൈവകൃഷി​ വ്യാപി​പ്പി​ക്കുന്നതാണ് പദ്ധതി​. കേന്ദ്രസർക്കാരി​ന്റെ പ്രധാന മന്ത്രി​ കൃഷി​ സമൃദ്ധി​ കേന്ദ്ര, പ്രധാനമന്ത്രി​ പ്രണാംഎന്നീ പദ്ധതി​കൾ എസ്.പി​.സി​യുമായി​ ചേർന്ന് നടപ്പാക്കുന്നതി​നെക്കുറി​ച്ചുള്ള ചർച്ചകൾക്കാണ് തുടക്കംകുറി​ച്ചി​രി​ക്കുന്നത്.