പ്രീമ മനോജ് കാലിക്കറ്റ് സിറ്റി സഹ.ബാങ്ക് ചെയർപേഴ്സൺ

Wednesday 07 December 2022 12:34 AM IST
പ്രീമ മനോജ്, കെ.ശ്രീനിവാസന്‌

കോഴിക്കോട് : കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർപേഴ്സണായി പ്രീമ മനോജിനെ തെരഞ്ഞെടുത്തു. കാലിക്കറ്റ് സിറ്റി ബാങ്കിൽ ആദ്യമായാണ് വനിത ചെയർപേഴ്സണാകുന്നത്. കെ. ശ്രീനിവാസനാണ് വൈസ് ചെയർമാൻ. സഹകരണസംഘം ഭരണസമിതിയിൽ മൂന്നു വനിതകളെ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കിയ ബാങ്കാണ് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണബാങ്ക്.

മറ്റ് ഭരണസമിതി അംഗങ്ങൾ: ജി. നാരായണൻ കുട്ടി, സി.എൻ. വിജയകൃഷ്ണൻ, ടി.എം. വേലായുധൻ, എ. അബ്ദുൾ അസീസ് , എൻ.പി. അബ്ദുൾ ഹമീദ്, പി.എ. ജയപ്രകാശ്, കെ.ടി. ബീരാൻകോയ, കെ.പി. രാമചന്ദ്രൻ, അജയ്കുമാർ കെ, പി.എസ്, ഷിംന , സംഗീത ബൽരാജ്.

Advertisement
Advertisement