ക്ലിഫ്ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടി

Wednesday 07 December 2022 12:00 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. ക്ലിഫ്ഹൗസ് ഗേറ്റിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നാണ് ഗാർഡ് റൂമിനുള്ളിൽ വച്ച് വെടി പൊട്ടിയത്. മുഖ്യമന്ത്രി നിയമസഭയിലേക്ക് പോയ ശേഷം ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ ഒരു വെടിയുണ്ട പിസ്റ്റളിൽ കുരുങ്ങുകയും പുറത്തെടുക്കാൻ കഴിയാ ത്ത നിലയിലാവുകയും ചെയ്തു. തുടർന്ന് തോക്ക് നിലത്ത് ചൂണ്ടി വെടി പൊട്ടിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്.

Advertisement
Advertisement