പച്ചത്തേങ്ങ സംഭരിക്കാൻ സഞ്ചരിക്കുന്ന സംവിധാനം

Wednesday 07 December 2022 12:03 AM IST

തിരുവനന്തപുരം: പച്ചത്തേങ്ങ സംഭരണത്തിനായി സഞ്ചരിക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. കർഷകരിൽ നിന്നു പച്ചത്തേങ്ങ കിലോയ്ക്ക് 32രൂപ നിരക്കിൽ സംഭരിക്കുന്നതിനുള്ള നടപടികൾ തുടരും. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ 32 കേന്ദ്രങ്ങളിലും കേരഫെഡ് 27 ഇടത്തും നാളീകേര വികസന കോർപറേഷൻ 30 കേന്ദ്രങ്ങളിലും തേങ്ങ സംഭരിക്കും. നാളീകേരം സംഭരിച്ച വകയിൽ ഡിസംബർ ഒന്നു വരെ 18കോടി രൂപ കർഷകർക്കു നൽകി. കൊപ്ര സംഭരണത്തിൽ നിന്നു കേരഫെഡിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കേരളം കേന്ദ്രത്തിന് കത്തു നൽകിയിരുന്നു. കൊപ്രാ സംഭരണത്തിന് കേരഫെഡിനെ കൂടി ഉൾപ്പെടുത്തി വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.

Advertisement
Advertisement