ശ്രീമനോജ് നിര്യാതനായി

Wednesday 07 December 2022 12:25 AM IST

കോഴിക്കോട്: ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് മീഡിയ മാനേജർ കരുവശേരി കൃഷ്ണൻനായർ റോഡിൽ കാർത്തികയിൽ ശ്രീമനോജ് (56) അന്തരിച്ചു.മറഡോണയുടെ സ്വർണ ശിൽപ്പവുമായി ബോബി ചെമ്മണ്ണൂരിന്റെ ഖത്തർ ലോകകപ്പ് യാത്രയ്ക്കായി ചൊവ്വാഴ്ച ഉച്ചയോടെ ഗോവയിൽ നിന്ന് മുംബയിലേയ്ക്കു പോകവെ കാറിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെത്തിക്കുന്ന മൃതദേഹം 2ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും.ദീർഘകാലം ഏഷ്യാനെറ്റ് കേബിൾ വിഷന്റെ കോഴിക്കോട് ന്യൂസ് പ്രൊഡ്യൂസറായിരുന്നു.പരേതരായ കുമാരൻ നായരുടെയും കാർത്ത്യായനിയമ്മയുടെയും മകനാണ്.ഭാര്യ പ്രമീള ( കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് വിജിലൻസ് ഡിപ്പാർട്ടുമെന്റ്,​കോഴിക്കോട്). മക്കൾ ശ്രീപ്രിയ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി,​ചെന്നൈ),ശ്രീലക്ഷ്മി ( പ്ലസ് ടു വിദ്യാർത്ഥിനി,​വേദവ്യാസ സ്‌കൂൾ,​കോഴിക്കോട്).സഹോദരങ്ങൾ ശ്രീജ (കണ്ണൂർ),പരേതയായ ശ്രീരഞ്ജിനി.