എറ്റൂവിന്റെ അ‌ടിയേറ്റ് യൂട്യൂബർ

Wednesday 07 December 2022 1:38 AM IST

ദോഹ : ബ്രസീലും കൊറിയയും തമ്മിലുളള പ്രീ ക്വാർട്ടർ മത്സരം കണ്ട് ദോഹയിലെ 974 സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങവേ പ്രകോപനമുണ്ടാക്കിയ അൾജീരിയൻ യൂട്യൂബറെ മുൻ കാമറൂൺ നായകൻ സാമുവൽ എറ്റൂ തല്ലിയത് വിവാദമായി. എറ്റൂ ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നത് ചിത്രീകരിച്ച സെയ്ദ് മമൗനിക്കാണ് താരത്തിന്റെ അടിയേറ്റത്. എറ്റുവിന്റെ കൂടെയുണ്ടായിരുന്നയാൾ കാമറ തകർക്കുകയും ചെയ്തു. പൊലീസിൽ പരാതി നൽകിയതായി യൂട്യൂബർ അറിയിച്ചു.